topbanner
Tuesday November 21st, 2017 - 6:12:am
topbanner
Breaking News

കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടില്ലെന്ന് സരിത എസ് നായര്‍

rajani v
കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടില്ലെന്ന് സരിത എസ് നായര്‍

തിരുവനന്തപുരം സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന തന്റെ കത്തില്‍ ഒരു തരത്തിലുള്ള കൂട്ടിച്ചേര്‍ക്കലും നടന്നിട്ടില്ലെന്ന് സോളാര്‍ സരിത. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ് ഫെനി ബാലകൃഷ്ണന്‍ ശ്രമിച്ചതെന്നും സരിത പറഞ്ഞു.

കത്തെഴുതാന്‍ ഗണേഷ്‌കുമാറിന്റെയോ മറ്റാരുടെയോ സഹായം തനിയ്ക്ക് ആവശ്യമില്ല. വരും ദിവസങ്ങളില്‍ അഴിമതിയുടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്നും അവര്‍ പറഞ്ഞു. സരിതയുടെ കത്തില്‍ ഗണേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയെന്നാരോപിച്ച് ഗണേഷിന്റെ വീട്ടിലേയ്ക്ക് കോണ്‍ഗ്രസ് ഇന്ന് മാര്‍ച്ച് നടത്തിയിരുന്നു.

Read more topics: solar case, saritha letter, ganesh
English summary
solar case saritha letter ganesh
topbanner topbanner

More News from this section

Subscribe by Email