Tuesday April 24th, 2018 - 8:22:am
topbanner

തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്ന് സോളാര്‍ സരിത; തെളിവുകള്‍ പുറത്ത്

rajani v
തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്ന് സോളാര്‍ സരിത; തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം കേരളരാഷ്ട്രീയത്തെ ഇളക്കിമറിച്ചെത്തിയ സോളാര്‍ റിപ്പോര്‍ട്ട് ചൂടുപിടിക്കുന്നതിനിടെ സരിതാ നായര്‍ പീഡന ആരോപണങ്ങള്‍ നിഷേധിക്കുന്ന തെളിവുകള്‍ പുറത്ത്. അട്ടക്കുളങ്ങര ജയിലില്‍ കഴിയുമ്പോഴാണ് ഉന്നതര്‍ പീഡിപ്പിച്ചു എന്ന് ആരോപിച്ചു കൊണ്ട് സോളാര്‍ക്കേസ് പ്രതിയായ സരിത എസ് നായര്‍ കത്തെഴുതിയത്. 2013 ജൂലായ് 13 കത്തില്‍ എഴുതിയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ആരോപണ വിധേയരായ മന്ത്രിമാര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്ന് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിനിടെയാണ് ആരും പീഡിപ്പിച്ചില്ലെന്ന് കാണിച്ചു കൊണ്ട് സരിത നല്‍കിയ മറ്റ് രണ്ട് കത്തുകള്‍ കൂടി പുറത്തു വന്നിരിക്കുന്നത്. പീഡനം ആരോപിക്കുന്ന ആദ്യ കത്തെഴുതി രണ്ടാഴ്ചയ്ക്കുള്ളിലാണ് ആദ്യകത്തിലെ പരാമര്‍ശങ്ങള്‍നിഷേധിച്ചുള്ള രണ്ടാംകത്ത് എറണാകുളം അഡീഷണല്‍ ഒന്നാംക്ലാസ് മജിസട്രേട്ട് കോടതിയില്‍
നല്‍കിയത്. തന്റെ പേരുചേര്‍ത്ത് പല രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും കഥകള്‍മെനയുന്നുവെന്നും അവ വാസ്തവവിരുദ്ധമാണെന്നുമായിരുന്നു കോടതിയെ അറിയിച്ചത്.

സ്വന്തം കൈപ്പടയിലെഴുതിയ കത്ത് ജയില്‍ അധികൃതര്‍ വഴിയാണ് സരിത കോടതിയില്‍ സമര്‍പ്പിച്ചത്.സരിതയുടെ ആദ്യ കത്തിലുള്ള പ്രമുഖര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു സുരേന്ദ്രന്റെ പരാതി. ഈ പരാതിയുടെ അന്വേഷണത്തിനായി വനിതാ എസ്.ഐ.യുടെ നേതൃത്വത്തില്‍ വനിതാ പോലീസുകാര്‍ അട്ടക്കുളങ്ങര ജയിലില്‍ നേരിട്ടെത്തിയപ്പോഴാണ് ആരോപണങ്ങള്‍ നിഷേധിച്ച് സരിത കത്തു നല്‍കിയത്.

രാഷ്ട്രീയ ലാഭത്തിനായി നല്‍കിയ പരാതിയില്‍ മൊഴിനല്‍കാനാവില്ലെന്നും കത്തിലുണ്ടായിരുന്നു.സുരേന്ദ്രന്റെ പരാതിയില്‍ പറയുന്ന പ്രകാരം ലൈംഗികമായി താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് എറണാകുളം അഡീഷണല്‍ഒന്നാംക്ലാസ് മജിസട്രേട്ട് കോടതിയില്‍ പരാതിയോ മൊഴിയോ നല്‍കിട്ടില്ല.

തന്റെ മാന്യത സമൂഹമധ്യത്തില്‍ പിച്ചിച്ചീന്താനാണ് ശ്രമമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.ഈ കത്തുകള്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ ഗൗരവമായി എടുത്തില്ലെന്നാണ് ആരോപണവിധേയരുടെ പരാതി.

 

 

Read more topics: solar case, saritha, letter
English summary
solar case saritha letter

More News from this section

Subscribe by Email