Friday September 21st, 2018 - 3:35:pm
topbanner
Breaking News

സോളാര്‍ക്കേസിലെ ലൈംഗീക പീഡനം;പരാതി നിലനില്‍ക്കില്ലെന്ന് നിയമോപദേശം

rajani v
സോളാര്‍ക്കേസിലെ ലൈംഗീക പീഡനം;പരാതി നിലനില്‍ക്കില്ലെന്ന് നിയമോപദേശം

തിരുവനന്തപുരം: സോളാര്‍ക്കേസില്‍ സരിത എസ് നായരുടെ ലൈംഗീക പീഡനപരാതി നിലനില്‍ക്കില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടന്വേഷണം മാത്രം നടത്താനാണ് തീരുമാനം.സരിതയുടെ പരാതിയില്‍ വസ്തുതയുണ്ടെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടാല്‍ മാത്രം ലൈംഗീക പീഡനം രജിസ്റ്റര്‍ ചെയ്തു മുന്നോട്ട് പോകാം.

സോളാര്‍ ജൂഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതുവായ തുടരന്വേഷണംനടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. സരിത എസ് നായര്‍ ഉന്നയിച്ച ലൈംഗികആരോപണത്തില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം നടപടിയിലേക്ക് നീങ്ങിയാല്‍ മതിയെന്നാണ്മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.

അന്വേഷണ വിഷയങ്ങല്‍ ഇനം തിരിച്ച് നല്‍കുന്നതിന് പകരം പൊതുവായ അന്വേഷണത്തിനാകും നിര്‍ദേശിക്കുക. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ സര്‍ക്കാരിനു വേണമെങ്കില്‍കേസെടുക്കാമെന്നാണ് ജസ്റ്റിസ് അരിജിത് പസായത്ത് സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്.

 

Read more topics: solar case, saritha, complaint
English summary
solar case saritha complaint
topbanner

More News from this section

Subscribe by Email