തിരുവനന്തപുരം: സോളാര്‍ അന്വേഷണകമ്മിഷന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട ഡി.ജി.പി. എ. ഹേമചന്ദ്രന്, എ.ഡി.ജി.പി. പദ്മകുമാര്‍, ഡിവൈ.എസ്.പി. ഹരികൃഷ്ണന് എന്നിവരെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തേക്കും.
സോളാര്‍ കേസ് അന്വേഷണത്തില്‍ കാട്ടിയ അലംഭാവത്തെ തുടര്‍ന്ന് കമ്മീഷന്റെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഇവരെ മാറ്റിനിര്‍ത്തിയാകും അന്വേഷണം.
സരിത, മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞവര്‍ഷം ജൂലായ് 25-ന് നല്കിയ പരാതി ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറിയിരുന്നു. ഈ പരാതി
പുതുതായി രൂപവത്കരിച്ച അന്വേഷണസംഘത്തിന് കൈമാറും.
തന്റെ അശ്ലീലദൃശ്യങ്ങള്‍ പുറത്തുവിട്ടത് എ.ഡി.ജി.പി. പത്മകുമാറാണെന്നാണ് സരിതയുടെ കത്തിലെ ആരോപണം. കത്തില്‍ പരാമര്‍ശമുള്ളവരുടെ പേരില്‍ ക്രിമിനല്ക്കേസെടുക്കണമെന്ന അന്വേഷണകമ്മീഷന് ശുപാര്‍ശപ്രകാരം പത്മകുമാര്‍ പീഡനക്കേസില്‍ പ്രതിയാകാനും സാധ്യതയുണ്ട്.
പോലീസ് അക്കാദമി ഡയറക്ടറായിരുന്ന പദ്മകുമാറിനെ മാര്‍ക്കറ്റ് ഫെഡ് എം.ഡി.യാക്കി മാറ്റിയിട്ടുണ്ട്. തൃശ്ശൂര്‍ റേഞ്ച് ഐ.ജി. എം.ആര്. അജിത്കുമാറിനെതിരേ വകുപ്പുതല നടപടിക്ക് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഡിവൈ.എസ്.പി. ഹരികൃഷ്ണനെതിരെയും നടപടിയുണ്ടാകും.