Tuesday November 13th, 2018 - 2:31:am
topbanner

സോളാറില്‍ ഉമ്മന്‍ ചാണ്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തത് ബാലകൃഷ്ണ പിള്ളയെന്ന് വെളിപ്പെടുത്തല്‍

NewsDesk
സോളാറില്‍ ഉമ്മന്‍ ചാണ്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തത് ബാലകൃഷ്ണ പിള്ളയെന്ന് വെളിപ്പെടുത്തല്‍

തിരുവനന്തപുരം: സോളാര്‍ വിഷയവുമായി തന്നെ ഒരാള്‍ ബ്ലാക്ക് മെയില്‍ ചെയ്‌തെന്ന ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അത് ബാലകൃഷ്ണ പിള്ളയാണെന്ന് ചാനലിന്റെ കണ്ടെത്തല്‍.

ഒരു സ്വകാര്യ മലയാളം ചാനലാണ് ഇത് സംബന്ധിച്ച 'തെളിവുകള്‍' പുറത്തുവിട്ടത്. സരിത ജയിലില്‍ നിന്നെഴുതിയ കത്ത് ബാലകൃഷ്ണപിള്ളയുടെ കൈയ്യില്‍ എത്തിയിരുന്നു. ഇതുവെച്ചായിരുന്നു ബ്ലാക്ക് മെയിലിങ്ങ് എന്നാണ് സൂചന.

കഴിഞ്ഞ ദിവസം സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് താന്‍ ഒരാളുടെ ബ്ലാക്ക് മെയിലിങ്ഹിന് വിധേയമായതായി ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

 

English summary
solar case oommen chandy blackmailed by balakrishna pillai
topbanner

More News from this section

Subscribe by Email