Thursday September 20th, 2018 - 4:26:am
topbanner
Breaking News

ഏത് പ്രതിസന്ധിയും പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും എം.എം. ഹസന്‍

rajani v
ഏത് പ്രതിസന്ധിയും പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും എം.എം. ഹസന്‍

ന്യൂഡല്‍ഹി: സോളാര്‍ കേസ് ഉള്‍പ്പെടെ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേരിടുന്ന പ്രശ്‌നങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്‌തെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ അറിയിച്ചു. പാര്‍ട്ടി പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനാണ് കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ എത്തിയത്.

രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശങ്ങള്‍ രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യുമെന്നു കൂടിക്കാഴ്ചയ്ക്കുശേഷം എം.എം.ഹസന്‍ പറഞ്ഞു. കെപിസിസി പട്ടികയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതു തിരഞ്ഞെടുപ്പ് അതോറിറ്റിയാണെന്നും എം.എം.ഹസന്‍ വ്യക്തമാക്കി.

സോളാര്‍ കേസ് സംബന്ധിച്ച് രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ കെപിസിസി യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഏത് പ്രതിസന്ധിയും പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും എം.എം. ഹസന്‍ അറിയിച്ചു.

Read more topics: solar case, mm hassan, respond
English summary
solar case mm hassan respond party
topbanner

More News from this section

Subscribe by Email