Friday November 16th, 2018 - 12:27:am
topbanner

സോളാര്‍ക്കേസ് ഇനി പ്രത്യേക സംഘം അന്വേഷിക്കും

rajani v
സോളാര്‍ക്കേസ് ഇനി പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം: സോളാര്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവായി. അന്വേഷണം വൈകിപ്പിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സോളാര്‍ അന്വേഷണ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് ഡിജിപി രാജേഷ് ദിവാന്‍ തലവനായാണ് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതോടെ അന്വേഷണ സംഘം ഉടന്‍ യോഗം ചേരും.സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വൈകാതെ തന്നെ തുടര്‍നടപടികളിലേക്ക് കടക്കാനാണ് സര്‍ക്കാരിന്റെയും തീരുമാനം. അതേസമയം, വിവരാവകാശനിയമ പ്രകാരം ഉമ്മന്‍ ചാണ്ടിക്ക് സോളാര്‍ റിപ്പോര്‍ട്ട് ലഭിക്കില്ല.

 

English summary
solar case investigation special team
topbanner

More News from this section

Subscribe by Email