Monday April 22nd, 2019 - 7:53:am
topbanner
topbanner

ഡിജിപി ഹേമചന്ദ്രന്റെ കത്ത് സോളാര്‍ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് തെളിയിക്കുന്നതാണെന്ന് എംഎം ഹസന്‍

rajani v
ഡിജിപി ഹേമചന്ദ്രന്റെ കത്ത് സോളാര്‍ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് തെളിയിക്കുന്നതാണെന്ന് എംഎം ഹസന്‍

 കോഴിക്കോട് : സോളാര്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് തെളിയിക്കുന്നതാണ് ഡിജിപി ഹേമചന്ദ്രന്റെ കത്തെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. ഇതോടെ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞിരിക്കുകയാണെന്നും, ഉദ്യോഗസ്ഥരോട് പ്രതികാര നടപടിയുണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് സര്‍ക്കാരാണെന്നും എംഎം ഹസന്‍ കൂട്ടിചേര്‍ത്തു.

സോളാര്‍ റിപ്പോര്‍ട്ടില്‍ ആരോപണവിധേയരായവരെ പോലും അറിയിക്കാന്‍ തയ്യാറാകാതെ കേസ് ചാര്‍ജ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം രാഷ്ട്രീയ പ്രേരിതമാണെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രതികാര നടപടിയാണെന്ന തങ്ങളുടെ സംശയം ബലപ്പെടുത്തുന്ന പുറത്തുവന്നു കൊണ്ടിരിക്കുന്നത്.

റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് എന്തിനാണ് സര്‍ക്കാര്‍ മടിക്കുന്നതെന്നും, ഇത് മറച്ചുവെയ്ക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം ഈ റിപ്പോര്‍ട്ടിലില്ലാത്ത കാര്യങ്ങളുടെ പേരിലായിരിക്കും കേസ് ചാര്‍ജ് ചെയ്യാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read more topics: solar case, hemachandran, letter
English summary
solar case hemachandran letter respond mm hassan
topbanner

More News from this section

Subscribe by Email