topbanner
Wednesday December 13th, 2017 - 1:34:am
topbanner
topbanner

സോളാര്‍ കേസില്‍ കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

rajani v
സോളാര്‍ കേസില്‍ കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

തിരുവനന്തപുിരം:കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച സോളാര്‍ കേസില്‍ കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കമ്മീഷമന്റെ കാലാവധി 27ന് അവസാനിക്കാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന് ജസ്റ്റിസ് ജി ശിവരാജന്‍ റിപ്പോര്‍ട്ട് കൈമാറുമെന്നാണ് വിവരം . വൈകീട്ട് മൂന്നിനാണ് സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രിയെ കാണുന്നത് കേരളത്തില്‍ സൗരോര്‍ജ്ജ ഫാമുകളും കാറ്റാടി പാടങ്ങളും സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി പലരില്‍ നിന്ന് പണം തട്ടിയെടുത്തെന്ന പരാതി.

അഴിമതിയുടെ പ്രഭവ കേന്ദ്രമെന്ന് ആരോപണമുയര്‍ന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഓഫീസിനുമെതിരെ. ഉമ്മന്‍ചാണ്ടിയെ കമ്മീഷന്‍ വിസ്തരിച്ചത് തുടര്‍ച്ചയായ 14 മണിക്കൂര്‍. മുഖ്യപ്രതി സരിതാ നായര്‍ അടക്കമുള്ളവരുടെ ഫോണ്‍ രേഖകള്‍ കൂടി പുറത്തു വന്നതോടെ യുഡിഎഫ് സര്‍ക്കാറിനെ വിവാദങ്ങളുടെ നടുക്കടലിലാക്കിയ സോളാര്‍ കേസ്. ഇടത് മുന്നണിയുടെ സെക്രട്ടേറിയറ്റ് ഉപരോധത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം 2013 ഒക്ടോബര്‍ 28 ന് ജസ്റ്റിസ് ജി ശിവരാജന്‍ ഏറ്റെടുത്തു.

English summary
solar case commission today report submit
topbanner topbanner

More News from this section

Subscribe by Email