Saturday November 17th, 2018 - 8:43:pm
topbanner

കമ്മീഷന്‍ കണ്ടെത്തിയ കാര്യങ്ങളാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയതെന്ന് എം.വി. ജയരാജന്‍

rajani v
കമ്മീഷന്‍ കണ്ടെത്തിയ കാര്യങ്ങളാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയതെന്ന് എം.വി. ജയരാജന്‍

തിരുവനന്തപുരം:സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ജനങ്ങളെ അറിയിച്ചത് സര്‍ക്കാരിന്റെ കണ്ടെത്തലല്ല മുന്‍സര്‍ക്കാര്‍ നിശ്ചയിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ കാര്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലൂടെ ജനങ്ങളെ അറിയിച്ചത് എന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍. ഒരു ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചാല്‍ ചെയ്യേണ്ടുന്ന പ്രാഥമിക കാര്യങ്ങളുമാണ് പിണറായി വിജയന്‍ ജനങ്ങളെ അറിയിച്ചത്. അത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതാവട്ടെ സര്‍ക്കാര്‍ ഏകപക്ഷീയമായി എടുത്ത തീരുമാനവും അല്ലെന്നും ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

എം വി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ജുഡീഷ്യല്‍ അന്വേഷണറിപ്പോര്‍ട്ടും
നടപടിക്രമങ്ങളും
===========================
സോളാര്‍ കേസുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ കേരളത്തിലെ കോണ്‍ഗ്രസ്സാകെ നിലയില്ലാക്കയത്തിലായ സ്ഥിതിയാണ്. ഈ റിപ്പോര്‍ട്ടിനും സാധാരണ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റേതു പോലെ അകാലചരമമായിരിക്കും എന്ന് മുന്‍വിധി കല്പിച്ചിരിക്കുമ്‌ബോഴാണ്, പിണറായി സര്‍ക്കാര്‍ റിപ്പോര്‍ട്ട് പ്രാധാന്യത്തോടെ പരിഗണിച്ചത്. നാടിനോടും ജനങ്ങളോടും പ്രതിബദ്ധതയുള്ള ഒരുസര്‍ക്കാരിന് അങ്ങനെയേ സാധിക്കൂ.

മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ജനങ്ങളെ അറിയിച്ചത് സര്‍ക്കാരിന്റെ കണ്ടെത്തലല്ല; മുന്‍സര്‍ക്കാര്‍ നിശ്ചയിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ കാര്യങ്ങളാണ്. ഒരു ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചാല്‍ ചെയ്യേണ്ടുന്ന പ്രാഥമിക കാര്യങ്ങളുമാണ് ശ്രീ.പിണറായി വിജയന്‍ ജനങ്ങളെ അറിയിച്ചത്. അത് സര്‍ക്കാരിന്റെ ഉത്തരവാദിത്തവുമാണ്. അതാവട്ടെ സര്‍ക്കാര്‍ ഏകപക്ഷീയമായി എടുത്ത തീരുമാനവും അല്ല. നിയമവിഭാഗവുമായി ചര്‍ച്ചചെയ്താണ് തീരുമാനത്തിലെത്തിയത്.

അന്വേഷണ കമ്മീഷന്‍ രൂപീകരിക്കുന്നതുമായിട്ടുള്ള നിയമത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്ക്കണമെന്ന് പറയുന്നുണ്ട്. അത് ചട്ടത്തില്‍ വ്യവസ്ഥ ചെയ്യുന്നതാണ്. എന്നാല്‍ അത് എങ്ങനെയാണ് അവതരിപ്പിക്കേണ്ടത്..? അവിടെയാണ് തെറ്റിദ്ധാരണ ചിലര്‍ പരത്തുന്നത്. അത് മാറ്റാന്‍ നമുക്ക് സാധിക്കണം. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ഒരു അന്വേഷണക്കമ്മിഷന് ഓഫീസ് ഉള്‍പ്പടെയുള്ള ആവശ്യമായ സൗകര്യം സര്‍ക്കാരുക്കുന്നത്. അതുകൊണ്ടുതന്നെ ആ റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്ക്കുമ്‌ബോള്‍ അന്വേഷണ കമ്മീഷന്റെ ശുപാര്‍ശകളിന്മേല്‍ എടുത്ത നടപടിയുടെ റിപ്പോര്‍ട്ട് സഹിതമാണ് അവതരിപ്പിക്കേണ്ടത്. അതാണ് ശരിയായരീതി.

എന്നാല്‍ പലപ്പോഴും ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക് പുല്ലുവില കല്പിക്കുകയും ആറ് മാസത്തിനിടെ ഏതെങ്കിലും ഘട്ടത്തില്‍ നിയമസഭയില്‍ അവതരിപ്പിച്ച് റിപ്പോര്‍ട്ടിനെ വിസ്മൃതിയുടെ പാതാളക്കുഴിയിലേക്ക് താഴ്ത്തുകയുമാണ് ചെയ്യാറ്. എന്തായാലും ഇതുവരെ പുലര്‍ത്തിപ്പോന്ന തെറ്റിന്റെ വഴിയെ അല്ല ഈ സര്‍ക്കാര്‍ നിങ്ങുന്നത്. നിയമസഭയുടെ മേശപ്പുറത്തുവെയ്ക്കാന്‍ മാത്രമായി ഒരു അന്വേഷണ റിപ്പോര്‍ട്ടിനായിരുന്നെങ്കില്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് ഇത്രകഷ്ടപ്പെട്ട് അന്വേഷണം നടത്തേണ്ട കാര്യമുണ്ടായിരുന്നില്ല. കമ്മീഷന്‍ ശുപാര്‍ശകളിന്മേല്‍ എടുത്ത നടപടി അടക്കമാണ് നിയമസഭയില്‍ റിപ്പോര്‍ട്ട് വെയ്ക്കാന്‍ പോകുന്നത്. ഇത് യഥാര്‍ത്ഥ ശരിയുടെ തുടക്കമാവട്ടെ.

 

English summary
solar case commission mv jayarajan
topbanner

More News from this section

Subscribe by Email