Tuesday September 25th, 2018 - 10:36:pm
topbanner

സോളാര്‍ കേസ്; ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ തയ്യാറാക്കിയ കാബിനറ്റ് നോട്ട് കാണാതായി

NewsDesk
സോളാര്‍ കേസ്; ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ തയ്യാറാക്കിയ കാബിനറ്റ് നോട്ട് കാണാതായി

കൊച്ചി: മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍വെച്ച് തയ്യാറാക്കിയ കാബിനറ്റ് നോട്ട് കാണാതായി. ഹൈക്കോടതിയില്‍ നല്‍കിയ അധിക സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സോളാര്‍ കമ്മീഷന്റെ നിയമനം നിയമാനുസൃതമല്ലെന്നും കമ്മീഷന്‍ നിയമനം അസാധുവാണെന്നുമാണ് ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയിലെ ഏറ്റവും പ്രധാനപ്പെട്ട ആരോപണം. നടപടി ക്രമങ്ങള്‍ പാലിച്ചല്ല സോളാര്‍ കമ്മീഷനെ നിയമിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഇതേതുടര്‍ന്ന് നിയമനത്തിന്റെ കാബിനറ്റ് നോട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാബിനറ്റ് രേഖകള്‍ കാണാനില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

പൊതു താല്‍പര്യ വിഷയത്തില്‍ മാത്രമേ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ പാടുള്ളൂ. എന്നാല്‍ പൊതുതാത്പര്യമെന്ന നിലയില്‍ തന്റെ കാബിനറ്റ് ഈ വിഷയം പരിഗണിച്ചിട്ടില്ലെന്നും ആ രീതിയില്‍ മന്ത്രിസഭാ യോഗ തീരുമാനം ഉണ്ടായിട്ടില്ലെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാദം.

Read more topics: solar, case, cabinet, note
English summary
solar case cabinet note missing
topbanner

More News from this section

Subscribe by Email