Tuesday November 20th, 2018 - 7:09:pm
topbanner

സുധീരന്റെ തെറിവിളി: സോഷ്യല്‍ മീഡിയയില്‍ ട്രോളി പ്രളയം

rajani
സുധീരന്റെ തെറിവിളി: സോഷ്യല്‍ മീഡിയയില്‍ ട്രോളി പ്രളയം

കെപിസിസി പ്രസ്ഡന്റ് വി എം സുധീരന്‍ ട്രോളിയിലൂടെ സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റാകുന്നു.കല്ല്യാശേരിയില്‍ ആയുര്‍വേദ ഡോക്ടറായ നീത പി നായരുടെ പുതിയ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിന് എത്തിയ സുധീരന്‍ കോണ്‍ഗ്രസ് നേതാക്കന്മാരെ തെറി വിളിക്കുന്ന വീഡിയോയാണ് സോഷ്യല്‍ പ്രചരിക്കുന്നത്. ഇതോടെ ട്രോളന്മാര്‍ അവരുടെ പണി തുടങ്ങി.

കയ്യില്‍ കിട്ടിയത് ചില്ലറ ആളയല്ലല്ലോ കോണ്‍ഗ്രസിന്റെ ആദര്‍ശധീരനായ അധ്യക്ഷനയല്ലേ. മുട്ടന്‍ പണി കൊടുക്കാനായി സോഷ്യല്‍ മീഡിയ തയ്യാറായി. ബെസ്റ്റ് ആക്ടര്‍ സിനിമയില്‍ മമ്മൂട്ടിയും മാഫിയാ ശശിയും തമ്മിലുള്ള രംഗമായിരുന്നു ആദ്യം വന്നവയിലൊന്ന്.

എന്താടോ തന്റെ പേര്? എന്ന മമ്മൂട്ടി ചോദിക്കുന്നു. ആദര്‍ശധീരന്‍ ചുദീരന്‍ എന്ന് മാഫിയ ശശി മറുപടി നല്‍കുന്നു. വല്യ ഡെക്കറേഷനൊന്നും വേണ്ട, ചുധീരന്‍ അതുമതിയെന്ന് മമ്മീട്ടിയുടെ താക്കീത്. ഫോണിലൂടെ ആരെയോ തെറി വിളിക്കുന്ന ആളോട് അടുത്ത നില്‍ക്കുന്ന അപരിചിതയായ യുവതി താന്‍ കോണ്‍ഗ്രസുകാരനല്ലേ എന്ന് ചോദിക്കുന്നതാണ് മറ്റൊരു പോസ്റ്റ്.

ആളുകളുടെ മുന്നില്‍ ആദര്‍ശധീരന്‍ ആണെങ്കിലും സുധീരണ്ണന്‍ ഞങ്ങളെ വിളിക്കുന്നത് നായിന്റെ മോനേ എന്നാണ് എന്ന ട്രോള്‍ അവയിലൊന്നാണ്. കോണ്‍ഗ്രസിന്റെ ജാഥ കാണുമ്പോള്‍ സുധീരന്റെ മനസ്സിലേക്ക് ഓടിവരുന്നത് കൂട്ടമായി പോവുന്ന നായ്ക്കളെയാണെന്നാണ് ഒരു വിരുതന്റെ കണ്ടെത്തല്‍. കല്ല്യാണരാമന്‍ സിനിമയിലെ ഇന്നസെന്റിന്റെ നായിന്റെ മോന്‍ വിളിയെക്കാളും കിടിലമായിരുന്നു സുധീര ഗാന്ധിയുടെ തെറി വിളി എന്ന അഭിപ്രായമുള്ളവരുമുണ്ട്.

ഇല്ല! അറിഞ്ഞില്ല, ഉണ്ണി ഇങ്ങനെ തെറി വിളിക്കുമെന്ന് അറിഞ്ഞില്ല എന്ന് പറഞ്ഞ് ഞെട്ടിത്തരിക്കുകയാണ് പിസി. സുധീരനെ പഠിപ്പിക്കാനായി ശ്രമിക്കുന്ന പിസിയുമുണ്ട്. പരസ്പരം അസഭ്യവര്‍ഷങ്ങളെ അഭിനന്ദിക്കുന്ന പിസിയും സുധീരനും ട്രോളുകളിലെ താര ജോഡിയായി വരുന്നു.

കലാഭവന്‍ മണിയെ കൊന്നത് 3 മാസത്തെ ഗൂഡാലോചനയ്ക്ക് ശേഷം: വെളിപ്പെടുത്തലുമായി സഹോദരന്‍

ജീവനാംശം ആവശ്യപ്പെട്ട് രംഭ ചെന്നൈ കോടതിയില്‍

 

Read more topics: social, media, viral, sudheeran, video
English summary
social media viral sudheeran video
topbanner

More News from this section

Subscribe by Email