Wednesday November 14th, 2018 - 6:57:pm
topbanner

നെറ്റിയില്‍ തിലകം ചാര്‍ത്തിയില്ല..തട്ടം ഊരാന്‍ ആവശ്യപ്പെട്ടതുമില്ല; വിവാഹഫോട്ടോ വൈറലാകുന്നു

rajani v
നെറ്റിയില്‍ തിലകം ചാര്‍ത്തിയില്ല..തട്ടം ഊരാന്‍ ആവശ്യപ്പെട്ടതുമില്ല; വിവാഹഫോട്ടോ വൈറലാകുന്നു

തിരുവനന്തപുരം: മതംമാറിയുള്ള പ്രണയവിവാഹം എന്നും വാര്‍ത്തയാണ് എന്നാല്‍ ഈ പ്രണയവിവാഹം വാര്‍ത്തകളില്‍ നിറഞ്ഞത് മതംമാറിയതിന്റെ പേരില്‍ അല്ല. ഗുരുദേവന്റെ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് വാക്യത്തെ അന്വര്‍ത്ഥമാക്കികൊണ്ട് രണ്ടു പേര്‍ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുകൊണ്ടാണ്. കഴിഞ്ഞ ദിവസം വിവാഹിതരായ വൈഷ്ണവിന്റേയും ഫാത്തിമത്ത് ഫിദയുടേയും ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

മതം മാറാതെ വിവാഹിതരാകാം എന്ന് തെളിയിച്ചിരിക്കുകയാണ് ഇരുവരും. തട്ടമിട്ടുതന്നെ വിവാഹവേഷത്തില്‍ നില്‍ക്കുന്ന വധുവിന്റെയും കുറിതൊട്ട്, മാലയിട്ട് നില്‍ക്കുന്ന വരന്റേയും ഗുരുവചനത്തിന് കീഴെ നില്‍ക്കുന്ന ചിത്രം വന്നതോടെ തന്നെ അതൊരു വലിയ സന്ദേശമായി സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.അവളുടെ തലയിലെ തട്ടമോ, അവന്റെ നെറ്റിയിലെ ചന്ദനമോ, കണ്ടിട്ടല്ല...അവരുടെ ഉള്ളിലെ മതേതര കാഴ്ചപ്പാടുകളെയാണ് ഇഷ്ടപ്പെടുന്നത്.

പ്രിയ സുഹ്രത്ത് വൈഷ്ണവിനും ഫാത്തിമത്ത്ഫിദയ്ക്കും മംഗളാശംസകള്‍... എന്ന് വ്യക്തമാക്കി കൂട്ടുകാര്‍ ഇട്ട വിവാഹചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.അങ്ങോട്ടുമിങ്ങോട്ടും മതം മാറുന്നതെന്തിനെന്നും അവര്‍ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിച്ചുകൊണ്ടുതന്നെ ഒരുമിച്ച് ജീവിക്കട്ടെയെന്നും അഭിപ്രായവുമായി നിരവധി പേരാണ് വിഷ്ണുവിനേയും ഫാത്തിമയേയും അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്.

തട്ടമിട്ട്, വരണമാല്യമണിഞ്ഞ് വരനോടൊപ്പം നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.

സംസ്ഥാനത്ത് വിവാഹ ബ്യൂറോയുടെ തട്ടിപ്പ് വ്യാപകമാകുന്നു: ആയിരങ്ങള്‍ ഇരകളായി

 

 

 

 

 

Read more topics: social media, viral, marriage
English summary
social media viral marriage photo
topbanner

More News from this section

Subscribe by Email