Sunday July 22nd, 2018 - 10:03:pm
topbanner
Breaking News

സോഷ്യല്‍ മീഡിയയില്‍ അശ്ലീല പോസ്റ്റുകള്‍ പ്രചരിപ്പിച്ചു; ശോഭന ജോര്‍ജ് ഡിജിപിയ്ക്ക് പരാതി നല്‍കി

rajani v
സോഷ്യല്‍ മീഡിയയില്‍ അശ്ലീല പോസ്റ്റുകള്‍ പ്രചരിപ്പിച്ചു; ശോഭന ജോര്‍ജ് ഡിജിപിയ്ക്ക് പരാതി നല്‍കി

ചെങ്ങന്നൂര്‍: സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ അശ്ലീല പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ശോഭന ജോര്‍ജ് ഡി.ജി.പിക്ക് പരാതി നല്‍കി. ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്നതിന്റെ പേരിലാണ് തനിക്കെതിരെ സൈബര്‍ ആക്രമണമെന്ന് പരാതിയില്‍ പറയുന്നു.

ചെങ്ങന്നൂരില്‍ നിന്നു കോണ്‍ഗ്രസ് പ്രതിനിധിയായി 15 വര്‍ഷം നിയമസഭയിലിരുന്ന ശോഭന ജോര്‍ജ് ഏറെക്കാലമായി കോണ്‍ഗ്രസ് നേതൃത്വത്തോട് അകല്‍ച്ചയിലായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് 3966 വോട്ട് നേടി.

 

English summary
social media shobhana george complaint
topbanner

More News from this section

Subscribe by Email