Sunday September 23rd, 2018 - 8:11:am
topbanner

അക്രമ ഹര്‍ത്താല്‍; ജമാത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ജനങ്ങളോട് മാപ്പു പറയണമെന്ന് പി.ജയരാജൻ

NewsDesk
അക്രമ ഹര്‍ത്താല്‍; ജമാത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ജനങ്ങളോട് മാപ്പു പറയണമെന്ന് പി.ജയരാജൻ

കണ്ണൂർ∙ ഏപ്രിൽ 16ലെ ഹർത്താൽ ആസൂത്രണം ചെയ്ത ആർഎസ്എസുകാർ അറസ്റ്റിലായ സാഹചര്യത്തിൽ ജമാത്തെ ഇസ്‌ലാമിയും പോപ്പുലർ ഫ്രണ്ടും ജനങ്ങളോടു മാപ്പു പറയണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ജയരാജൻ മാപ്പു പറയണമെന്ന ആവശ്യമുന്നയിച്ചത്. 

കശ്മീരിലെ പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിക്കാൻ എന്ന വ്യാജേനെ നടത്തിയ ഹർത്താൽ കേരളത്തിൽ വർഗീയ കലാപത്തിനു വേണ്ടി സംഘപരിവാർ ആസൂത്രണം ചെയ്തതാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. അതു മനസ്സിലാക്കി മതനിരപേക്ഷ സമൂഹത്തിന്റെ താൽപര്യത്തിനു വേണ്ടി പ്രവർത്തിച്ച സർക്കാരിനെയും പോലീസിനെയും കുറ്റപ്പെടുത്താനാണ് ഇസ്‌ലാമിസ്റ്റ് സംഘടനകൾ ശ്രമിച്ചതെന്നും ജയരാജൻ കുറ്റപ്പെടുത്തി.

അക്രമത്തിൽ പങ്കെടുത്തവർ പെൺകുട്ടിയുടെ പേര് ഉപയോഗിച്ചതിനു പോക്സോ നിയമം പ്രയോഗിച്ചതിന്റെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്നവർക്ക് ഇപ്പോൾ എന്താണു പറയാനുള്ളത്? അക്രമത്തിന്റെ ആസൂത്രകരായ ആർഎസ്എസുകാർക്കെതിരെയും എടുത്ത കേസുകൾ പിൻവലിക്കണം എന്ന് അവർ ആവശ്യപ്പെടുമോ എന്നും ജയരാജൻ ചോദിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം :-

ഏപ്രില്‍ 16 ന് നടന്ന അക്രമ ഹര്‍ത്താല്‍ ആസൂത്രണം ചെയ്ത ആര്‍ എസ് എസുകാര്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ജമാത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ജനങ്ങളോട് മാപ്പ് പറയണം.

പിച്ചി ചീന്തി കൊല ചെയ്യപ്പെട്ട കാശ്മീര്‍ പെണ്‍കുട്ടിയുടെ പേരില്‍ പ്രതിഷേധിക്കാന്‍ എന്ന വ്യാജേനെ നടത്തിയ ഹര്‍ത്താല്‍ കേരളത്തില്‍ ഒരു വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കത്തക്ക നിലയില്‍ സംഘപരിവാരം ആസൂത്രണം ചെയ്തതാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.ഇത് മനസ്സിലാക്കി മതനിരപേക്ഷ സമൂഹത്തിന്‍റെ സത്തക്കനുസരിച്ച് പ്രവര്‍ത്തിച്ച ഗവണ്മെന്‍റിനെയും പോലീസിനെയും കുറ്റപ്പെടുത്താനാണ് മേല്‍പറഞ്ഞ ഇസ്ലാമിസ്റ്റ് സംഘടനകള്‍ പരിശ്രമിച്ചത്.

പോസ്കോ നിയമത്തിലെ വകുപ്പുകള്‍ അക്രമത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പ്രയോഗിച്ചതിന്‍റെ പേരില്‍ എല്‍ ഡി എഫിനെയും സംസ്ഥാന ഗവണ്മെന്‍റിനെയും കുറ്റപ്പെടുത്തുന്ന ഇത്തരം സംഘടനകള്‍ക്ക് ഗൂഡാലചനക്കാരെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ എന്താണ് പറയാനുള്ളത് എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്.
അവർ യഥാർത്ഥത്തിൽ വർഗ്ഗീയ ചേരിതിരിവ് ലക്ഷ്യമിട്ട് സംഘപരിവാർ ആസൂത്രണം ചെയ്ത കലാപത്തിന്റെ കരുക്കളായി മാറുകയാണ് ചെയ്തത്.

കാശ്മീര്‍ പെണ്‍കുട്ടിയുടെ പേര് ഉപയോഗിച്ചതിന്‍റെ പേരില്‍ നിയമപ്രകാരം കേസെടുത്ത പോലീസിനെ വിമർശിക്കുന്നവർ ഈ വകുപ്പ് പ്രകാരം ആസൂത്രകരായ ആര്‍ എസ് എസുകാര്‍ക്കെതിരെയും എടുത്ത കേസുകള്‍ പിന്‍വലിക്കണം എന്ന് പറയുമോ?

നേരത്തെ സിപിഐ(എം) വ്യക്തമാക്കിയത് പോലെ മതനിരപേക്ഷത ശക്തമായി നിലകൊള്ളുന്ന കേരളത്തില്‍ വര്‍ഗ്ഗീയമായ ചേരിതിരിവ് ഉണ്ടാക്കാനാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ പരിശ്രമിച്ചതെന്ന് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ കലാപത്തിന്‍റെ ആസൂത്രകരായ സംഘപരിവാറുകാരെയടക്കം നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവന്ന എല്‍ ഡി എഫ് സര്‍ക്കാറിനെയും പോലീസിനെയും അഭിനന്ദിക്കുന്നു.

Read more topics: social media, hartha, p jayarajan,
English summary
social media hartha p jayarajan against popular friend and jamayathe islami
topbanner

More News from this section

Subscribe by Email