Monday September 24th, 2018 - 6:11:am
topbanner

എന്തുകൊണ്ട് ദേശീയ ദുരന്തമാകുന്നില്ല?; കേന്ദ്ര സര്‍ക്കാരിനോട് ചോദ്യവുമായി കാമ്പയിന്‍

NewsDesk
എന്തുകൊണ്ട് ദേശീയ ദുരന്തമാകുന്നില്ല?; കേന്ദ്ര സര്‍ക്കാരിനോട് ചോദ്യവുമായി കാമ്പയിന്‍

തിരുവനന്തപുരം: സംസ്ഥാനം ഇന്നേവരെ കണ്ടതില്‍വെച്ച് ഏറ്റവും വലിയ ദുരന്തം നേരിട്ടുകൊണ്ടിരിക്കുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ കാമ്പയിന്‍.

കേരളത്തിന്റെ ഇപ്പോഴത്തെ വെളളപ്പൊക്കം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അതിന് തയ്യാറായിട്ടില്ല.

ആകെയുള്ള 14 ജില്ലകളില്‍ 14 ലിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടും, നൂറോളം മരണങ്ങള്‍ നടന്നിട്ടും, അയ്യായിരത്തോളം ആളുകള്‍ വീടുകളുടെ മുകളില്‍ കയറി നിന്ന് ജീവന് വേണ്ടി കേണപേക്ഷിച്ചുകൊണ്ടിരുന്നിട്ടും, 35 അണക്കെട്ടുകള്‍ തുറന്നിട്ടും, രാജ്യത്തെ നാലാമത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം അടച്ചുപൂട്ടിയിട്ടും, റോഡുകളും പാലങ്ങളും ഒഴുകിപ്പോയിട്ടും...
അതൊരു ദേശീയ ദുരന്തമാകാത്തതും, സൈന്യത്തെ പൂര്‍ണ്ണമായി വിന്യസിക്കാത്തതും കേരളം ഇന്ത്യയുടെ ഭാഗമല്ലാത്തതുകൊണ്ടാണോ...?

എന്ന രീതിയിലാണ് കാമ്പയിന്‍ നടക്കുന്നത്. കേന്ദ്ര സൈന്യത്തെയും മറ്റു സന്നാഹങ്ങളെയും അയച്ച് ദുരന്തനിവാരണത്തില്‍ സജീവ പങ്കുവഹിക്കുന്നുണ്ടെങ്കിലും പൂര്‍ണ ഇടപെടല്‍ വേണമെന്ന് പ്രതിപക്ഷവം ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
kerala flood; social media campaign against modi govt
topbanner

More News from this section

Subscribe by Email