Thursday September 20th, 2018 - 10:07:pm
topbanner
Breaking News

അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് കാരണം താനും കേന്ദ്രസര്‍ക്കാരും ബി.ജെ.പി നേതാക്കളുമാണെന്ന് ശോഭാ സുരേന്ദ്രന്‍; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

Jikku Joseph
അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് കാരണം താനും കേന്ദ്രസര്‍ക്കാരും ബി.ജെ.പി നേതാക്കളുമാണെന്ന് ശോഭാ സുരേന്ദ്രന്‍; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ജയില്‍ മോചിതനായ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് താനും കേന്ദ്രസര്‍ക്കാരും ബി.ജെ.പി നേതാക്കളുമാണ് കാരണക്കാര്‍ എന്നവകാശപ്പെട്ട ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശോഭയുടെ അവകാശവാദം.

അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം സാര്‍ത്ഥകമാക്കാന്‍ സഹായിച്ച കേന്ദ്രസര്‍ക്കാരിന് നന്ദി. ഇതിനായി അഹോരാത്രം യത്നിച്ച ബഹുമാന്യരായ കേന്ദ്ര മന്ത്രിമാര്‍ വി കെ സിങ്, സുഷമാ സ്വരാജ്, മറ്റ് കേന്ദ്ര നേതാക്കള്‍ ആയ മുരളീധര്‍ റാവു, രാം മാധവ് എന്നിവര്‍ക്കും ഒപ്പം ഇത് ശ്രദ്ധയില്‍ പെടുത്തിയ എന്‍.ആര്‍.ഐ സെല്‍ കണ്‍വീനര്‍ ഹരികുമാര്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രീ കുമ്മനം രാജശേഖരന്‍, ബി.ജെ.പി നാഷണല്‍ എക്സിക്യൂട്ടിവ് മെമ്പര്‍ അരവിന്ദ് മേനോന്‍ എന്നീ സന്മനസ്സുകള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

അദ്ദേഹത്തിന്റെ മോചനത്തിനായി ചെറിയൊരു പങ്കെങ്കിലും വഹിക്കാന്‍ ഉള്ള അവസരം കിട്ടിയതിനാല്‍ ഈ വാര്‍ത്ത വ്യക്തിപരമായും ഒരുപാട് സന്തോഷം പകരുന്ന ഒന്നാണ്. ഈ അവസരത്തില്‍ മോചനശ്രമങ്ങള്‍ക്ക് കൂടെ നിന്ന ഏവര്‍ക്കും ഒരായിരം നന്ദി. എന്നായിരുന്നു ശോഭയുടെ പോസ്റ്റ്.

എന്നാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട് നിമിഷനേരങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയ ശോഭാ സുരേന്ദ്രനെ പൊളിച്ചടുക്കി. അറ്റ്ലസ് രാമചന്ദ്രന്റെ മോചനവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും അദ്ദേഹം തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ കൈരളി ടി.വിയിലെ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടെന്നും എന്നിട്ടും എന്തിനാണ് ഇത്തരത്തില്‍ കടിച്ച് തുങ്ങുന്നതെന്നും ആളുകള്‍ കമന്റിലൂെടെ ചോദിച്ചു.

2015 ഓഗസ്റ്റ് മാസത്തിലാണ് രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. രണ്ട് ചെക്കുകള്‍ മടങ്ങിയ കേസില്‍ മൂന്ന് വര്‍ഷത്തേക്കാണ് ദുബായ് കോടതി ശിക്ഷിച്ചത്. ഇതിന് പിന്നാലെ നാട്ടിലും വിദേശത്തുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിടേണ്ട അവസ്ഥയിലായി. ശിക്ഷാ കാലാവധി ഈ ആഗസ്റ്റിലാണ് അവസാനിക്കാനിരിക്കുന്നത്.

ഈ കേസില്‍ ശിക്ഷാ കാലാവധി അവസാനിക്കാന്‍ മൂന്ന് മാസം ബാക്കിയുള്ളപ്പോഴാണ് ബാങ്കുകളുമായി ധാരണയിലാവുന്നത്. മാത്രമല്ല മാനുഷിക പരിഗണന നല്‍കി 75 വയസ്സ് പൂര്‍ത്തിയായാല്‍ ക്രിമിനല്‍ കേസിലൊഴികെ ജയിലില്‍ കഴിയുന്ന തടവുകാരെ പൊതുമാപ്പു നല്‍കി വിട്ടയക്കുന്ന യു.എ.ഇ ജയില്‍വകുപ്പിന്റെ നടപടിയും അദ്ദേഹത്തിന് ഗുണം ചെയ്യുമായിരുന്നു.

English summary
social media aginst shoba surendren claim about atlas ramachandran release
topbanner

More News from this section

Subscribe by Email