Tuesday May 21st, 2019 - 9:18:am
topbanner
topbanner

25 വര്‍ഷം മുമ്പുള്ള ടൈം മാസികയുടെ കവറില്‍ കണ്ണന്താനം; വ്യാജചിത്ര പ്രചരണത്തിനെതിരെ സോഷ്യല്‍മീഡിയ

JB
25 വര്‍ഷം മുമ്പുള്ള ടൈം മാസികയുടെ കവറില്‍ കണ്ണന്താനം; വ്യാജചിത്ര പ്രചരണത്തിനെതിരെ സോഷ്യല്‍മീഡിയ

 

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വ്യാജചിത്ര പ്രചരണവുമായി എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. പ്രസിദ്ധമായ ടൈം മാസികയുടെ കവറില്‍ കണ്ണന്താനത്തിന്റെ ചിത്രം കൂട്ടിച്ചേര്‍ത്താണ് പ്രചാരണം. 1994 ഡിസംബര്‍ അഞ്ചിന് ഇറങ്ങിയ ടൈം മാസികയുടെ കവറിലാണ് കണ്ണന്താനം 'ഇടംപിടിച്ചത്'. തന്റെ അടുത്ത കാലത്തെടുത്ത പുതിയ ചിത്രം മാസികയുടെ പഴയ ചിത്രത്തിനൊപ്പം എഡിറ്റ് ചെയ്ത് ചേര്‍ക്കുകയായിരുന്നു.

കണ്ണന്താനം ഈ ചിത്രം തന്റെ വെരിഫൈഡ് ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവയ്ക്കുകയും ചെയ്തു. ടൈം മാസികയുടെ വെബ്സൈറ്റില്‍ 1994-ല്‍ പുറത്തിറങ്ങിയ മാസികയും കവര്‍ചിത്രവും ലഭ്യമാണ്. ഒരു കേന്ദ്രമന്ത്രി വ്യാജചിത്രം പങ്കുവച്ചതിനെതിരേ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.

 

English summary
social media aganist kannam thanam
topbanner

More News from this section

Subscribe by Email