Wednesday September 26th, 2018 - 2:34:am
topbanner

സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു ; കിടപ്പു മുറിയും ലാപ് ടോപ്പും ഉള്‍പ്പെടെയെല്ലാം കത്തി നശിച്ചു

suji
സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു ; കിടപ്പു മുറിയും ലാപ് ടോപ്പും ഉള്‍പ്പെടെയെല്ലാം കത്തി നശിച്ചു

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് കിടപ്പുമുറി മുഴുവന്‍ കത്തി നശിച്ചു. കൈതക്കാട് ഖുബാ നഗറിലെ ടി കെ അഫ്‌സത്തിന്റെ വീട്ടിലാണ് സംഭവം.

അഫ്‌സത്തിന്റെ മകന്‍ ടി കെ മുസ്തഫയുടെ സ്മാര്‍ട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്. വീട്ടുകാര്‍ മറ്റൊരു മുറിയിലായതിനാല്‍ അപകടം ഒഴിവായി.

പൊട്ടിത്തെറിച്ച മൊബൈലില്‍ നിന്ന് തീ പടര്‍ന്ന് മുറിയിലുണ്ടായിരുന്ന ലാപ്‌ടോപ്, കിടക്ക, ഫര്‍ണീച്ചര്‍ എന്നിവയെല്ലാം കത്തി നശിച്ചു. രാത്രി ഒരു മണിയോടെയാണ് ഫോണ്‍ ചാര്‍ജ് ചെയ്യാനിട്ടത്. നാലു മണിയോടെ ശബ്ദം കേട്ട് വാതില്‍ തുറന്നു നോക്കിയപ്പോഴാണ് തീ പടര്‍ന്ന് മുറിക്കകത്തുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തി നശിച്ചതായി കണ്ടത്.

 

Read more topics: smart phone, blawn up, damage
English summary
smart phone blawn up
topbanner

More News from this section

Subscribe by Email