Wednesday October 17th, 2018 - 1:35:pm
topbanner
Breaking News

ഫാം ഹൗസില്‍ നിന്നും കൂടുതകര്‍ത്ത് രക്ഷപ്പെട്ട 16 പോത്തുകള്‍ ട്രെയിനിടിച്ച് ചത്തു

NewsDesk
ഫാം ഹൗസില്‍ നിന്നും കൂടുതകര്‍ത്ത് രക്ഷപ്പെട്ട 16 പോത്തുകള്‍ ട്രെയിനിടിച്ച് ചത്തു

ചങ്ങനാശേരി: വാഴപ്പള്ളി കല്ലുകളം പാപ്പച്ചന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസില്‍നിന്ന് കൂട്ടത്തോടെ റെയില്‍പ്പാളത്തിലേക്കിറങ്ങിയ പോത്തിന്‍ കൂട്ടത്തെ ട്രെയിന്‍ ഇടിച്ച് തെറിപ്പിച്ചു. 16 പോത്തുകള്‍ ചത്തു. പത്ത് പോത്തുകള്‍ക്ക് ഗുരതരമായി പരിക്കേറ്റു.

റെയില്‍വേ സ്റ്റേഷനടുത്തു മോര്‍ക്കുളങ്ങര റെയില്‍വേ ഗേറ്റിനടുത്താണ് അപകടം. പോത്തിന്‍ക്കൂട്ടത്തെ പാലക്കാട്ട് നിന്നും തിരുവനന്തപുരത്തേയ്ക്കു പോകുകയായിരുന്ന അമൃത എക്സ്പ്രസാണ് ഇടിച്ചത്. തലനാരിഴയ്ക്കാണു വന്‍ ദുരന്തം വഴിമാറിയത്.

ഇടിയുടെ ആഘാതത്തില്‍ ചിതറിത്തെറിച്ച പോത്തുകളുടെ അവശിഷ്ടങ്ങള്‍ എന്‍ജിനും ബോഗികള്‍ക്കും പാളത്തിനുമിടയില്‍പ്പെട്ടതോടെ ട്രെയിന് മുന്നോട്ടു നീങ്ങാനാവാത്ത അവസ്ഥയായി.

ട്രാക്കിലും  സമീപത്തുമായി നിന്ന പോത്തുകളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ഒന്നര മണിക്കൂര്‍ ട്രെയിന്‍ പിടിച്ചിട്ടു. മോര്‍ക്കുളങ്ങര ഗേറ്റില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അമൃത എക്സ്പ്രസ് സാവധാനം റെയില്‍വെ സ്റ്റേഷനിലേക്ക് കടന്നുവന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ചങ്ങനാശേരിയില്‍ നിന്നു പോലീസും അഗ്‌നിശമന സേനയും കോട്ടയത്തു നിന്നു റെയില്‍വേ പോലീസും സംഭവസ്ഥലത്തി. ഇവര്‍ക്കൊപ്പം നാട്ടുകാര്‍ കൂടി ചേര്‍ന്ന് ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തെ തുടര്‍ന്നാണ് റെയില്‍പാതയിലും എന്‍ജിനും ബോഗിയ്ക്കുമിടയില്‍ വീണ പോത്തുകളുടെ മാംസാവശിഷ്ടങ്ങള്‍ മാറ്റിയത്. തുടര്‍ന്ന് പാതയുടെയും എന്‍ജിന്റെയും പരിശോധന പൂര്‍ത്തിയാക്കി 5.20ന് ട്രെയിന്‍ പുറപ്പെട്ടു.

Read more topics: buffalo, train
English summary
Sixteen buffaloes run over by train
topbanner

More News from this section

Subscribe by Email