Monday February 18th, 2019 - 10:14:pm
topbanner

റേഡിയോ ജോക്കിയുടെ കൊലപാതകം; പ്രവാസി യുവതിയും ഭര്‍ത്താവും നിരീക്ഷണത്തില്‍

NewsDesk
റേഡിയോ ജോക്കിയുടെ കൊലപാതകം; പ്രവാസി യുവതിയും ഭര്‍ത്താവും നിരീക്ഷണത്തില്‍

തിരുവനന്തപുരം: മടവൂരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഖത്തറിലെ വനിതാ സുഹൃത്ത്, അവരുടെ നാട്ടിലുള്ള ഭര്‍ത്താവ് എന്നിവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

യുവതിയുടെ ഭര്‍ത്താവ് നല്‍കിയ ക്വട്ടേഷനാണ് കൊലപാതകമെന്നാണ് സൂചന. ഖത്തറില്‍ ജോലി നോക്കവെ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയുമായി രാജേഷ് അടുത്തബന്ധം പുലര്‍ത്തിയിരുന്നതായാണു പൊലീസ് നല്‍കുന്ന വിവരം.

ഇത് ഇവരുടെ ദാമ്പത്യജീവിതത്തെയും ബാധിച്ചു. തുടര്‍ന്നാണു രാജേഷ് പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്നത്. നാട്ടില്‍ മടങ്ങിയെത്തിയ ശേഷവും ഇവരുടെ സൗഹൃദം തുടര്‍ന്നിരുന്നു.

പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനായി ചെന്നൈയില്‍ പോകുന്നതിന്റെ തലേദിവസമാണു രാജേഷ് കൊല്ലപ്പെടുന്നത്. ചെന്നൈയില്‍ ജോലി തരപ്പെടുത്തി നല്‍കിയതു വനിതാ സുഹൃത്താണെന്നാണു പൊലീസിന്റെ നിഗമനം.

ഇവര്‍ ഭര്‍ത്താവുമായി അകലാന്‍ ഇടയാക്കിയ സംഭവങ്ങളാണോ ക്വട്ടേഷന്‍ കൊലപാതകത്തിനു പിന്നിലെന്നു പൊലീസ് അന്വേഷിക്കുന്നു. രാത്രി സ്റ്റുഡിയോയില്‍ വനിതാ സുഹൃത്തുമായി ഫോണില്‍ സംസാരിക്കവെ ആയിരുന്നു ആക്രമണം. വിവരം രാജേഷിന്റെ നാട്ടിലുള്ള സുഹൃത്തുക്കളെ അറിയിക്കുന്നതും ഇവരാണ്.

കൊലപാതകികള്‍ സഞ്ചരിച്ച ചുവപ്പ് കാര്‍ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം എങ്ങുമെത്തിയിട്ടില്ല. കാറിനെക്കുറിച്ചറിയാനായി വിവിധ ആര്‍ടി ഓഫിസുകള്‍, ഡീലര്‍മാര്‍ എന്നിവരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.

Viral News

Read more topics: murder, radio jockey, Rajesh
English summary
SIT probing murder of former Red FM radio jockey Rajesh
topbanner

More News from this section

Subscribe by Email