topbanner
Saturday November 25th, 2017 - 4:47:pm
topbanner
Breaking News

വാളയാറില്‍ മരിച്ച സഹോദരിമാര്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്ന് ഐജിയുടെ സ്ഥിരീകരണം: ബന്ധു കസ്റ്റഡിയിൽ

NewsDesk
വാളയാറില്‍ മരിച്ച സഹോദരിമാര്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്ന് ഐജിയുടെ സ്ഥിരീകരണം: ബന്ധു കസ്റ്റഡിയിൽ

വാളയാറില്‍ മരിച്ച സഹോദരിമാര്‍ ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്ന് തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത്കുമാര്‍ സ്ഥിരീകരിച്ചു. രണ്ട് പേരുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച് വരികയാണെന്നും ഐജി പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇക്കാര്യം പരാമർശിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതായും അദ്ദേഹം അറിയിച്ചു. 

അതേസമയം പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ ബന്ധുവിനെയാണ് കസ്റ്റഡിയിലെടുത്തത്.  ശരണ്യയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ബുധനാഴ്ച അന്വേഷണ സംഘത്തിന് ലഭിക്കും. ജനുവരിയിൽ മരിച്ച മൂത്തകുട്ടി പല തവണ പീഡനത്തിനിരയായിട്ടുണ്ടെന്ന് മാതാവ് ഇന്നു പോലീസിന് മൊഴി നൽകിയിരുന്നു. അടുത്ത ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇക്കാര്യം ബോധ്യപ്പെട്ടപ്പോൾ ഇയാളെ താക്കീത് ചെയ്തിരുന്നുവെന്നും അമ്മ മൊഴി നൽകിയിട്ടുണ്ട്.

മൂത്തമകൾ ജനുവരി 13നും ഒന്പതുകാരിയായ ഇളയമകൾ മാർച്ച് നാലിനുമാണ് ഒറ്റമുറി വീട്ടിൽ തൂങ്ങി മരിച്ചത്. ഇരുവരും ഒരേ സ്ഥാനത്താണ് തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. വാർപ്പു പണിക്കാരായ ദമ്പതികൾ ജോലികഴിഞ്ഞു മടങ്ങിവരുന്നതിനു ഏതാനും മിനിറ്റുകൾക്കു മുന്പാണ് രണ്ടു കുട്ടികളുടെയും മരണം നടന്നിരിക്കുന്നത്. 

Read more topics: suicide, Walayar, Palakkad
English summary
Walayar in Palakkad was seen holding a photograph of her sister, who had died 52 days ago. On Saturday evening, the class 4 student was found hanging in her house, just as her sister Thripthika’s body had been
topbanner topbanner

More News from this section

Subscribe by Email