Tuesday November 13th, 2018 - 11:08:am
topbanner

പിടിയിലായ ആള്‍ തന്റെ സുഹൃത്തല്ല; ജിഷയുടെ കൊലപാതകത്തില്‍ പങ്കില്ലെന്നും സഹോദരി

NewsDesk
പിടിയിലായ ആള്‍ തന്റെ സുഹൃത്തല്ല; ജിഷയുടെ കൊലപാതകത്തില്‍ പങ്കില്ലെന്നും സഹോദരി

പെരുമ്പാവൂര്‍: ക്രൂരമായ പീഡനത്തിനൊടുവില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥി ജിഷയെ രണ്ടു പേര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സഹോദരി ദീപ. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ബെംഗളുരുവില്‍ നിന്നും പിടികൂടിയ ആള്‍ തന്റെ സുഹൃത്തല്ലെന്നും ജിഷയുടെ സഹോദരി ദീപ പറഞ്ഞു.

തനിക്ക് ഇതര സംസ്ഥാന തൊഴിലാളിയായ സുഹൃത്തില്ല. വീട് പണിക്കെത്തിയ രണ്ട് മലയാളികള്‍ ജിഷയെ ഭീഷണിപ്പെടുത്തിയിരുന്നുതായി താന്‍ മൊഴി നല്‍കിയിരുന്നു.

അറിയാവുന്ന കാര്യങ്ങള്‍ പൊലീസിനോടും വനിതാ കമ്മിഷനോടും പറഞ്ഞിട്ടുണ്ട്. ഒരു ഹിന്ദിക്കാരനെയും പരിചയമില്ല. കുടുംബത്തെ തകര്‍ക്കാന്‍ ആരോ ശ്രമിക്കുന്നു. ജിഷ എന്റെ ചോരയാണ്. അവളെ കൊന്നിട്ട് എനിക്കെന്തു കിട്ടാനാണെന്നും ദീപ പറഞ്ഞു.

ജിഷ വധക്കേസില്‍ ഒരാളെക്കൂടി ബംഗളൂരുവില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതരസംസ്ഥാന തൊഴിലാളിയായ ഇയാള്‍ ദീപയുടെ സുഹൃത്താണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെയാണ് വിശദീകരണവുമായി ദീപ രംഗത്തെത്തിയത്.

ജിഷയുടെ കൊലപാതകം: സഹോദരിയുടെ സുഹൃത്ത് കസ്റ്റഡിയില്‍

ജിഷ വധക്കേസ്; ചേച്ചിയുടെ സുഹൃത്ത് പിടിയിലായത് ബെംഗളുരുവില്‍; വിരലടയാളം പരിശോധി

Read more topics: sister, perumbavoor, jisha, murder, case
English summary
sister reacts on perumbavoor jisha murder case
topbanner

More News from this section

Subscribe by Email