Friday September 20th, 2019 - 4:19:pm
topbanner
Breaking News
jeevanam

സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്

RA
സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്

വടകര: നിപാ വൈറസിനെതിരെ ധീരതയൊടെ പൊരുതി ജീവൻ വെടിഞ്ഞ സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്സ് .സ്വജീവൻ തെജിച്ച് രോഗികളെ പരിചരിച്ച് മാലാഖയെന്ന പേര് അന്വർത്ഥമാക്കിയ ലിനിയുടെ ഓർമ്മകൾ കെടാതെ ഹൃദയത്തിലേറ്റു വാങ്ങിക്കഴിഞ്ഞു ഓരോ മലയാളികളും.ഇനിയും തിരിച്ചു വരാത്ത അമ്മയെ കാത്തിരിക്കുകയാണ് ലിനിയുടെ മക്കൾ. പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ, കുഞ്ഞുവിനെയും (5) സിദ്ധുവിനെയും (3) ഭർത്താവിനെ ഏല്പിച്ചാണ് ലിനി മറഞ്ഞത്.

പേരാമ്പ്ര സൂപ്പിക്കടയിലെ സാബിത്തിനെ പരിചരിക്കുന്നതിനിടയിലാണ് ലിനിക്ക് നിപ്പ ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം. ലിനിയുടെ അഞ്ചും രണ്ടും വയസ്സുള്ള മക്കൾ റിഥുലും സിദ്ധാർത്ഥും പിന്നെ കേരളത്തിന്റെ നൊമ്പരക്കാഴ്ചയായി. ആശുപത്രിക്കിടക്കയിൽ നിന്ന് ലിനി ഭർത്താവ് സജീഷിനെഴുതിയ കത്ത് മലയാളിയുടെ കരളലിയിച്ചു. സജീഷിന് സർക്കാർ ജോലി നൽകി.

ചെമ്പനോട കുറത്തിപ്പാറയിലെ ലിനിയുടെ വീട്ടിൽ കുഞ്ഞുങ്ങളുടെ കളിചിരികളാണ് നോവിന്റെ നൊമ്പരത്തിനിടെ സജീഷിന് ഇന്ന് ആശ്വാസം. മൂത്തവൻ കുഞ്ഞു (റിഥുൽ) ഒന്നാം ക്ലസിലേക്കാണ്. ലിനിയുടെ മരണത്തെ തുടർന്ന് സർക്കാർ സജീഷിന് നൽകിയതാണ് കൂത്താളി പിഎച്ച്സിയിലെ ക്ലാർക്ക് ജോലി.

Viral News

Read more topics: sister lini, memory, one year
English summary
sister lini memory one year
topbanner

More News from this section

Subscribe by Email