Thursday October 18th, 2018 - 5:16:pm
topbanner
Breaking News

ബിഷപ്പ് പറയുന്നത് പച്ചക്കള്ളമെന്ന് സിസ്റ്റര്‍ അനുപമ

suji
ബിഷപ്പ് പറയുന്നത് പച്ചക്കള്ളമെന്ന് സിസ്റ്റര്‍ അനുപമ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് സിസ്റ്റര്‍ അനുപമ. പരാതിക്കാരിയായ കന്യാസ്ത്രീയെ ബിഷപ്പ് വ്യക്തഹത്യ നടത്തുകയാണ്.. അന്വേഷണ സംഘത്തിന് മുന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കെട്ടുകഥ ആവര്‍ത്തിക്കുകയാണ്. സത്യമെന്തായാലും പുറത്തുവരും. ജനങ്ങളുടെ പിന്തുണ വലിയ ആശ്വാസമാണെന്നും സിസ്റ്റര്‍ അനുപമ പ്രതികരിച്ചു.

ചോദ്യം ചെയ്യലില്‍ നിരപരാധിയെന്ന് ആവര്‍ത്തിക്കുകയാണ് ബിഷപ്പ്. ആദ്യ ഘട്ടത്തില്‍ 104 ചോദ്യങ്ങളാണ് അന്വേഷണസംഘം ചോദിച്ചത്. ഫോറന്‍സിക് മെഡിക്കല്‍ സംഘവും ഒപ്പമുണ്ട്. ചോദ്യം ചെയ്യലില്‍ ബിഷപ് സഹകരിക്കുന്നുണ്ടെന്നും ചോദ്യംചെയ്യല്‍ പൂര്‍ത്തിയായാലേ അടുത്ത തീരുമാനം ഉണ്ടാകൂവെന്നും എസ്പി പറഞ്ഞു.

എന്നാല്‍ പീഡനപരാതിയില്‍ താന്‍ നിരപരാധിയെന്ന മൊഴിയിലാണ് ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഉറച്ചു നിന്നു. പരാതിക്കാരിയായ കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ മഠത്തില്‍ താമസിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തോട് ചോദ്യം ചെയ്യലിനിടെ ബിഷപ് പറഞ്ഞു. പരാതിക്കാരിക്കു ദുരുദ്ദേശ്യമാണെന്നും ബിഷപ് ആവര്‍ത്തിച്ചു.ചോദ്യം ചെയ്യല്‍ ഇന്നും തുടരും.

 

English summary
sister anupama comments against bishop franco mulakkal
topbanner

More News from this section

Subscribe by Email