Wednesday September 26th, 2018 - 1:04:pm
topbanner

ഗാനമേളയ്ക്കിടെ വേദിയില്‍ കുഴഞ്ഞുവീണ ഗായകന്‍ ഷാനവാസ് മരിച്ചു

NewsDesk
ഗാനമേളയ്ക്കിടെ വേദിയില്‍ കുഴഞ്ഞുവീണ ഗായകന്‍ ഷാനവാസ് മരിച്ചു

തിരുവനന്തപുരം: ഗാനമേള അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ് ഒരാഴ്ചയോളമായി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായ യുവഗായകന്‍ മരിച്ചു. പൂജപ്പുര മുടവന്മുകള സ്വദേശി ഷാനവാസ് പൂജപ്പുര (30) ആണ് മരിച്ചത്.

കഴിഞ്ഞ 14-ാം തീയതി ശാര്‍ക്കര അമ്പലത്തില്‍ ഗാനമേള അവതരിപ്പിക്കുന്നതിനിടെയായിരുന്നു ഷാനവാസ് കുഴഞ്ഞു വീണത്. വേദിയുടെ അരികില്‍ ഇരുന്ന് ഗായികയ്‌ക്കൊപ്പം പാടുകയായിരുന്ന ഷാനവാസ് താഴേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.

തലയില് രക്തം കട്ടപിടിച്ചതാണ് നില വഷളാക്കിയത്. ഷാനവാസിന് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടത്തിയശേഷം ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.

തിരുവനന്തപുരം സൂര്യകല, ഒനീഡ തുടങ്ങിയ ട്രൂപ്പുകളിലൂടെ ഗാനമേള രംഗത്ത് ചുവടുവച്ച ഷാനവാസ് കുറച്ചുനാളായി മരുതംകുഴിയിലെ സപ്തസ്വര എന്ന ട്രൂപ്പില്‍ സജീവമായിരുന്നു.

മിമിക്രിയിലൂടെ ഗാനമേള വേദികളിലെത്തിയ ഷാനവാസ് 10 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ ആലപിച്ചാണ് ഇദ്ദേഹം വേദികള്‍ കീഴടക്കിയിരുന്നത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ഭാര്യ: ഷംല. മക്കള്‍: നസ്രിയ, നിയ.

English summary
singer shanavas dies in thiruvananthapuram
topbanner

More News from this section

Subscribe by Email