Sunday August 18th, 2019 - 11:18:pm
topbanner
topbanner

റിമി ടോമി വിവാഹ മോചനത്തിനൊരുങ്ങുന്നു; എറണാകുളം കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി

NewsDesk
 റിമി ടോമി വിവാഹ മോചനത്തിനൊരുങ്ങുന്നു; എറണാകുളം കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി

ഗായികയും ടി.വി അവതാരകയുമായ റിമി ടോമി വിവാഹ മോചനത്തിനൊരുങ്ങുന്നു. ഏപ്രില്‍ പതിനാറിന് എറണാകുളം കുടുംബകോടതിയില്‍ ഇരുവരും വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തു. പരസ്പര സമ്മതത്തോടെയാണ് ഹര്‍ജി. കുടുംബകോടതിയില്‍ ഇരുവരും ഹര്‍ജി നല്‍കിയത് പലരും അറിഞ്ഞിരുന്നില്ല. 2008ലായിരുന്നു റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം.

അതേസമയം ഇവര്‍ക്ക് ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും ഇവരുടെ സുഹൃത്തുകള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ചെറുപ്പം മുതല്‍ സംഗീത രംഗത്ത് സജീവമായ റിമി ടോമി മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് ചുവടുവെക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി അഭിനയരംഗത്തേക്ക് എത്തുന്നത്. അന്ന് ഏറെ പ്രോത്സാഹിപ്പിച്ചത് ഭര്‍ത്താവായിരുന്നെങ്കിലും പിന്നീട് മറ്റുചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ അദ്ദേഹത്തിന് അതൃപ്തിയുള്ളതായും റിമി നേരത്തെ പറഞ്ഞിരുന്നു.

 

 

Read more topics: RIMY, TOMY,
English summary
singer rimi tomy try to divorce
topbanner

More News from this section

Subscribe by Email