Friday November 16th, 2018 - 2:54:am
topbanner

ആത്മഹത്യ ചെയ്ത ജോയ് പീറ്റര്‍ ഗാനമേളകളിലെ സൂപ്പര്‍താരം; വിശ്വസിക്കാനാകാതെ കാണികള്‍

NewsDesk
ആത്മഹത്യ ചെയ്ത ജോയ് പീറ്റര്‍ ഗാനമേളകളിലെ സൂപ്പര്‍താരം; വിശ്വസിക്കാനാകാതെ കാണികള്‍

തലശ്ശേരി: ഗാനമേളകള്‍ കേരളത്തിലെ ഉത്സവ പറമ്പുകള്‍ കീഴടക്കിക്കൊണ്ടിരുന്ന കാലത്ത് ഗായകരിലെ സൂപ്പര്‍താരമായിരുന്നു കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത ജോയ് പീറ്റര്‍.

തൊണ്ണൂറുകളില്‍ മലബാര്‍ മേഖലയിലെ ഗാനമേള ട്രൂപ്പുകളിലൂടെ അടിപൊളി ഗാനങ്ങള്‍ കൊണ്ട് സദസിനെ നൃത്തം ചവിട്ടിച്ച കലാകരനായിരുന്നു അദ്ദേഹം.

ഗാനമേള വേദികളിലൂടെ ദക്ഷിണേന്ത്യയൊട്ടാകെ അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന് ഏറെ ആരാധകരുണ്ടായിരുന്നു. തമിഴ് ഹിന്ദി ഗാനങ്ങളിലൂടെ വേദികള്‍ കീഴ്ടക്കിയ ഗായകന്റെ അപ്രതീക്ഷിത വിയോഗം കാണികളെ ഞെട്ടിക്കുകതന്നെ ചെയ്തു.

പുന്നോല്‍ മാക്കൂട്ടം റെയില്‍വേ ഗേറ്റ്ന സമീപമാണ് കഴിഞ്ഞദിവസം ജോയ് പീറ്ററിന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രി ഒന്‍പത് മണിയോടെയാണ് അപകടമുണ്ടായതെന്ന് കരുതുന്നു. റാണി ജോയ് പീറ്ററാണ് ഭാര്യ. മകന്‍ ജിതി ജോയ് പീറ്ററും ഗാനമേള വേദികളിലെ നിറസാന്നിദ്ധ്യമാണ്.

Read more topics: singer, joy peter, suicide
English summary
singer joy peter commints suicide
topbanner

More News from this section

Subscribe by Email