Saturday September 22nd, 2018 - 10:56:am
topbanner

ഗാനമേളയില്‍ പാട്ടുപാടിക്കൊണ്ടിരിക്കെ യുവഗായകന്‍ കുഴഞ്ഞുവീണു

NewsDesk
ഗാനമേളയില്‍ പാട്ടുപാടിക്കൊണ്ടിരിക്കെ യുവഗായകന്‍ കുഴഞ്ഞുവീണു

തിരുവനന്തപുരം: ശാര്‍ക്കരയില്‍ വച്ചു നടന്ന ഗാനമേളയ്ക്കിടെ യുവഗായകന്‍ വേദിയില്‍ കുഴഞ്ഞു വീണു. തിരുവനന്തപുരം സ്വദേശിയായ ഗായകന്‍ ഷാനവാസാണ് ആണ് കുഴഞ്ഞു വീണത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐ.സി.യുവിലാണ് ഷാനവാസ് ഇപ്പോള്‍.

വേദിയില്‍ ഒരു മറ്റൊരു ഗായികയ്‌ക്കൊപ്പം പാടുകയായിരുന്ന ഷാനവാസ് പൊടുന്നനെ തല ചുറ്റി താഴേക്കു വീഴുകയായിരുന്നു. കണ്ടു നിന്നവര്‍ക്ക് അദ്യം എന്താണെന്നു മനസ്സിലായില്ലെങ്കിലും ഷാനവാസ് എണീറ്റു വരാതായതോടെ ആളുകള്‍ കൂടുകയായിരുന്നു.

ഉടനെ ആശുപത്രിയിലെത്തിച്ച ഷാനവാസിന് അടിയന്തരമായി ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്. സിനിമകളില്‍ പാടിയിട്ടില്ലെങ്കിലും ഗാനമേളകളിലൂടെ പ്രശസ്തനാണ് ഷാനവാസ്.

 

Read more topics: singer, stage, shanavas
English summary
singer collapsed on stage while singing
topbanner

More News from this section

Subscribe by Email