Wednesday March 20th, 2019 - 9:09:pm
topbanner
topbanner

അമൃതയുടെ അടിവസ്ത്രമെവിടെ; അശ്ലീല ചോദ്യത്തിന് മറുപടി നല്‍കി ഗായിക

NewsDesk
അമൃതയുടെ അടിവസ്ത്രമെവിടെ; അശ്ലീല ചോദ്യത്തിന് മറുപടി നല്‍കി ഗായിക

കൊച്ചി: റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ പിന്നണി ഗായിക അമൃത സുരേഷിനോട് സോഷ്യല്‍ മീഡിയവഴി അശ്ലീല ചോദ്യം ചോദിച്ച യുവാവിന് ഗായിക മറുപടി നല്‍കി.

വിവാഹമോചനത്തിനുശേഷം ഫാഷന്‍ ലോകത്ത് സജീവമായ അമൃത കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോഷൂട്ടിനായി നടത്തിയ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

ഇതേതുടര്‍ന്ന് അമൃതയോട് 'അടിവസ്ത്രമെവിടെ' എന്ന് ഒരാള്‍ സ്വകാര്യ സന്ദേശത്തിലൂടെ ചോദിച്ചു. അമൃത ഈ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കു വെച്ചാണ് മറുപടി നല്‍കിയത്.

'എനിക്ക് ഇന്നു ലഭിച്ച ഒരു സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടാണിത്. ആര്‍ക്കെങ്കിലും ഈ മാന്യന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാമോ? നാണക്കേട്' എന്ന ക്യാപ്ഷനോടെയാണ് അമൃത സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത്.

ഇതിനു താഴെ അമൃതയ്ക്ക് പിന്തുണയുമായി അനവധിയാളുകളാണ് എത്തുന്നത്. സന്ദേശമയച്ചയാളെ കണക്കിന് വിമര്‍ശിച്ചും അമൃതയെ പിന്തുണച്ചും അഭിപ്രായം രേഖപ്പെടുത്തിയവരില്‍ പലരും ഇത്തരത്തിലുള്ള ആളുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം നടിയും ഗായികയുമായ മീരാനന്ദനും ഏതാണ്ട് സമാന അനുഭവം നേരിട്ടിരുന്നു.

Viral News

English summary
singer amrutha suresh reply goes viral in social media
topbanner

More News from this section

Subscribe by Email