Sunday February 17th, 2019 - 2:00:pm
topbanner

ഷുക്കൂര്‍ വധക്കേസിലെ സിബിഐ നടപടി സ്വാഗതം ചെയ്ത് മുല്ലപ്പള്ളി രാമചന്ദ്രൻ

RA
ഷുക്കൂര്‍ വധക്കേസിലെ സിബിഐ നടപടി സ്വാഗതം ചെയ്ത് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ച സിബിഐ നടപടി സ്വാഗതം ചെയ്ത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ . കണ്ണൂരിലെ ആക്രമങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ഉന്നതർക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

സി പി എമ്മാണ് ഗുണ്ടാസംഘങ്ങളെ വളർത്തുന്നത്. ടി പി ചന്ദ്രശേഖരൻ വധകേസും സി ബി ഐ അന്വേഷിച്ചാൽ ടി പി വധക്കേസിലും ഉന്നത സി പി എം നേതാക്കൾ ഇരുമ്പഴിക്കുള്ളിലാവുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ഷുക്കൂർ കേസിലെ സിബിഐ കുറ്റപത്രം സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ പ്രഹരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

Viral News

English summary
shukoor case mullapally response
topbanner

More News from this section

Subscribe by Email