Thursday October 18th, 2018 - 7:30:pm
topbanner
Breaking News

ശുഹൈബിനെതിരെ കൊലവിളിയുമായി സി.പി.എം പ്രവര്‍ത്തകര്‍ ; വീഡിയോ പുറത്ത്

rajani v
ശുഹൈബിനെതിരെ കൊലവിളിയുമായി സി.പി.എം പ്രവര്‍ത്തകര്‍ ; വീഡിയോ പുറത്ത്

കണ്ണൂര്‍: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്ന വീഡിയോ പുറത്ത്. രണ്ടാഴ്ച മുമ്പ് സിഐടിയു പ്രവര്‍ത്തകരെ തടഞ്ഞു വയ്ക്കുകയും ഓഫീസ് ആക്രമിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് ശുഹൈബിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങിയെന്ന തരത്തില്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.

നിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന് ശുഹൈബിന്റെ പേരെടുത്ത് പറഞ്ഞാണ് സി.പി.എം പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുന്നത്.മട്ടന്നൂര്‍ ഏരിയയിലെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിലാണ് വധഭീഷണി മുഴക്കി കൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്.

എടയന്നൂരില്‍ സിഐടിയുവും യൂത്ത് കോണ്‍ഗ്രസുമായി രാഷ്ട്രീയ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു.ഇതേതുടര്‍ന്ന് ഇരു പാര്‍ട്ടികളുടെയും ഓഫീസ് ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിശുഹൈബ് പോലീസ് കസ്റ്റഡിയിലാകുകയും 14 ദിവസം റിമാന്‍ഡില്‍ കഴിയുകയും ചെയ്തിരുന്നു.ജയിലില്‍ നിന്ന് പുറത്തുവന്ന് അധികം ദിവസം പിന്നിടുന്നതിന് മുമ്പാണ് ഈ സംഭവം.

എടയന്നൂരിനടത്ത് തെരൂരില്‍ ഇന്നലെ രാത്രി 11.30ഓടെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ശുഹൈബിനെ വെട്ടിക്കൊന്നത്. സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിക്കുന്നതിനിടെ വാനിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ശുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.അതേസമയം, ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ വ്യക്തമാക്കി. പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജയരാജന്‍ അറിയിച്ചു.

 .

 

Read more topics: shuhaibu, murder, video viral
English summary
shuhaibu murder video viral
topbanner

More News from this section

Subscribe by Email