Friday November 16th, 2018 - 4:42:am
topbanner

ഷുഹൈബ് വധം ; പ്രതികളെ കണ്ടെത്തിയത് മുടക്കോഴി മലയില്‍ നിന്ന് ; ആക്രമിക്കാന്‍ ഏല്‍പ്പിച്ചവരെ തിരിച്ചറിഞ്ഞെന്ന് പോലീസ്

suji
 ഷുഹൈബ് വധം ; പ്രതികളെ കണ്ടെത്തിയത് മുടക്കോഴി മലയില്‍ നിന്ന് ; ആക്രമിക്കാന്‍ ഏല്‍പ്പിച്ചവരെ തിരിച്ചറിഞ്ഞെന്ന് പോലീസ്

സിപിഎം പാര്‍ട്ടി ഗ്രാമമായ മുഴക്കുന്നിലെ മുടക്കോഴി മലയ്ക്ക് സമീപത്ത് നിന്നാണ് ഷുഹൈബ് വധക്കേസിലെ രണ്ടു പ്രതികളെ പിടികൂടിയതെന്ന് റിപ്പോര്‍ട്ടുകള്‍. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ടിപി വധക്കേസിലെ പ്രതികളേയും ഇവിടെ ഒളിവില്‍ കഴിയുമ്പോഴാണ് പിടികൂടിയത്.

ഷുഹൈബ് വധക്കേസില്‍ 12 സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഷുഹൈബിനെ ആക്രമിക്കാന്‍ ആകാശിനേയും രജിന്‍രാജിനേയും ഒരു സംഘം വന്നു കാണുകയും കൃത്യം ഏല്‍പ്പിക്കുകയുമായിരുന്നു. തില്ലങ്കേരി സ്വദേശികളായ മൂന്നുപേരും മറ്റു സ്ഥലങ്ങളിലെ രണ്ടുപേരും ചേര്‍ന്ന് കാറില്‍ തെരൂരിലെത്തി രാത്രിയില്‍ ഷുഹൈബിനെ ആക്രമിക്കുകയായിരുന്നു.

അറസ്റ്റിലായവര്‍ക്ക് പുറമേ ഏതാനും പ്രതികള്‍കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന.

 

Read more topics: cpim, shuhaib murder, police
English summary
shuhaib murder new investigation report here
topbanner

More News from this section

Subscribe by Email