Wednesday June 20th, 2018 - 10:21:pm
topbanner
Breaking News

ഷുഹൈബ് വധം: സിബിഐ അന്വേഷണത്തിലെ താത്കാലിക സ്റ്റേ തിരിച്ചടിയല്ലെന്ന് കെ.സുധാകരന്‍

rajani v
ഷുഹൈബ് വധം: സിബിഐ അന്വേഷണത്തിലെ താത്കാലിക സ്റ്റേ തിരിച്ചടിയല്ലെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണം ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തത് തിരിച്ചടിയല്ലെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ സുധാകരന്‍. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് താത്കാലികമായി സ്റ്റേ ചെയ്തത്.

സര്‍ക്കാരിന്റെ അപ്പീലിലാണ് സ്റ്റേ അനുവദിച്ചത്. അപ്പീലില്‍ മാര്‍ച്ച് 23 ന് വിശദമായ വാദം കേള്‍ക്കും.വാദം കേള്‍ക്കുന്നതോടെ ഡിവിഷന്‍ ബെഞ്ച് തന്നെ സ്റ്റേ നീക്കുമെന്ന് സുധാകരന്‍ പറഞ്ഞു.

സിബിഐ അന്വേഷണം വേണമെന്നത് അനിവാര്യമാണ്. എസ്പി കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിലെ അഞ്ച് പേരെ പിരിച്ചുവിട്ട സാഹചര്യത്തില്‍ സിബിഐ അന്വേഷണം അനിവാര്യമായിരിക്കുകയാണ്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയും അനേഷിക്കണമെന്ന് കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

 

Read more topics: shuhaib, murder case, stay
English summary
shuhaib murder case stay

More News from this section

Subscribe by Email