Tuesday June 19th, 2018 - 12:33:pm
topbanner
Breaking News

ഷുഹൈബ് വധക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോയത് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് എംഎം ഹസന്‍

rajani v
ഷുഹൈബ് വധക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോയത് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് എംഎം ഹസന്‍

തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ അപ്പീലിന് പോയതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ . അന്തിമവിധി ഷുഹൈബിന്റെ മാതാപിതാക്കള്‍ക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹസന്‍ പറഞ്ഞു. കേസിലെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് താത്കാലിക സ്റ്റേ അനുവദിച്ച സാഹചര്യത്തിലാണ് ഹസന്റെ പ്രതികരണം.

സര്‍ക്കാരിന്റെ ചെലവില്‍ സുപ്രിം കോടതിയിലെ അഭിഭാഷകനെ കൊണ്ടുവന്നത് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ്. കൊലയാളികളെ സംരക്ഷിക്കുന്ന സര്‍ക്കാരാണിത്. 41 വെട്ടേറ്റ ഷുഹൈബിന് കൊടുത്ത 42-ാമത്തെ വെട്ടാണ് മുഖ്യമന്ത്രിയുടെ ഈ നടപടിയെന്നും ഹസന്‍ ആരോപിച്ചു.

 

Read more topics: shuhaib, murder case, mm hassan
English summary
shuhaib murder case mm hassan

More News from this section

Subscribe by Email