Saturday March 23rd, 2019 - 6:17:am
topbanner
topbanner

ഷുഹൈബ് വധം; സിബിഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു

NewsDesk
ഷുഹൈബ് വധം; സിബിഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് സ്‌റ്റേ ചെയ്തു. ജസ്റ്റില്‍ കമാല്‍ പാഷയുടെ ഉത്തരവിനാണ് സ്റ്റേ.

ഷുഹൈബിന്റെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് നേരത്തെ കമാല്‍ പാഷ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സ്‌റ്റേ. കേസില്‍ ഈ മാസം 23ന് വിശദമായ വാദം കേള്‍ക്കും.

സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ ഗൂഢാലോചന പുറത്തുവരില്ലെന്നും ആരോപിച്ചിരുന്നു. ഇക്കാര്യം ശരിവെച്ചുകൊണ്ടായിരുന്നു കമാല്‍ പാഷ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വിധിയില്‍ പോലീസിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Read more topics: high court, shuhaib, murder, case, cbi
English summary
high court stays shuhaib murder case cbi probe
topbanner

More News from this section

Subscribe by Email