Friday September 21st, 2018 - 8:06:pm
topbanner

ഷുഹൈബ് വധക്കേസ്: പോലീസ് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി

Jikku Joseph
ഷുഹൈബ് വധക്കേസ്: പോലീസ് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഷുഹൈബ് വധത്തില്‍ പോലീസ് അന്വേഷണം തുടരാന്‍ സുപ്രിം കോടതി അനുമതി നല്‍കി. സി.ബി.ഐ അന്വേഷണത്തിനുള്ള ഹൈകോടതി ഡിവിഷണ്‍ബെഞ്ച് സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്. പോലീസിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കളായ സി.പി മുഹമ്മദും റസിയയും സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. കേസില്‍ പോലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയിലെ ആവശ്യം കോടതി അംഗീകരിച്ചില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, എല്‍.നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് കൂടുതല്‍ വാദത്തിനായി ജൂലെ 16-ലേക്ക് മാറ്റി. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നവര്‍ വിഡ്ഢികളാണെന്ന് ജസ്റ്റിസ് എസ്.എ ബോബ്ഡെ കുറ്റപ്പെടുത്തി.

ഫെബ്രുവരി 12-നാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. കേസില്‍ ആകാശ് തിലങ്കേരിയടക്കം 11 സി.പി.ഐ.എം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കേസിന്റെ അന്വേഷണം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സി.ബി.ഐയ്ക്ക് കൈമാറിയിരുന്നു.

എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്തു. കേസ് വേനല്‍ അവധിക്ക് ശേഷം പരിഗണിക്കുമെന്നാണ് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയത്. ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച സ്റ്റേ ഉത്തരവിന് എതിരെയാണ് ശുഹൈബിന്റെ മാതാപിതാക്കള്‍ സുപ്രിം കോടതിയെ സമീപിച്ചത്. സി.പി.ഐ.എം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ഷുഹൈബിന്റെ മാതാപിതാക്കളുടെ വാദം.

English summary
shuhaib murder case cbi enquiry petition at supreme court
topbanner

More News from this section

Subscribe by Email