Monday October 22nd, 2018 - 8:43:pm
topbanner
Breaking News

ആകാശ് തില്ലങ്കേരിക്കും യുവതിക്കും ജയിലില്‍ കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയെന്ന് സുധാകരന്‍

NewsDesk
ആകാശ് തില്ലങ്കേരിക്കും യുവതിക്കും ജയിലില്‍ കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയെന്ന് സുധാകരന്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പിടിയിലായ പ്രതി ആകാശ് തില്ലങ്കേരിക്ക് ജയില്‍ നിയമത്തിന് വിരുദ്ധമായി യുവതിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.

കൂത്തുപറമ്പ് സ്വദേശിയായ യുവതിക്ക് ചട്ടം ലംഘിച്ച് സമയം മണിക്കൂറുകളോളം കൂടിക്കാഴ്ച അനുവദിച്ചു. സ്വകാര്യ സംഭാഷണത്തിനും സൗകര്യമൊരുക്കി. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.സുധാകരന്‍ ജയില്‍ ഡിജിപിക്ക് കത്ത് നല്‍കി.  

ഈ മാസം മൂന്ന് ദിവസങ്ങളിലായി മണിക്കൂറുകളോളമാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്. 13-ാം തിയതി രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇവര്‍ രഹസ്യകൂടിക്കാഴ്ച നടത്തിയതിന് തെളിവുകളുണ്ടെന്നും സുധാകരന്റെ കത്തില്‍ പറയുന്നു. ഇതേ ദിവസം ഒരു മണിക്ക് പുറത്ത് പോയ യുവതി 2.30-ന് വീണ്ടും തിരിച്ചെത്തി വൈകീട്ട് അഞ്ചു മണിവരെ കൂടിക്കാഴ്ച നടത്തി.

കണ്ണൂര്‍ സ്പെഷ്യല്‍ ജയിലില്‍ ഉള്ള 53 പേരില്‍ എല്ലാവരും സിപിഎം പ്രവര്‍ത്തകരാണ്. ജയിലില്‍ ഇവര്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത്കൊടുക്കുന്നു. രാത്രികാലങ്ങളില്‍ പോലും സെല്ലുകള്‍ അടക്കാറില്ലെന്നും കത്തില്‍ സുധാകരന്‍ ആരോപിക്കുന്നു.

English summary
shuhaib murder case accused akash thillankery meets woman at jail
topbanner

More News from this section

Subscribe by Email