Wednesday September 26th, 2018 - 12:27:pm
topbanner

ഷുഹൈബ് വധക്കേസ്; പ്രതികള്‍ക്ക് സുഖ ചികിത്സ ഒരുക്കാന്‍ ജയിലധികൃതര്‍ നാടകം കളിക്കുന്നു:സതീശന്‍ പാച്ചേനി

rajani v
ഷുഹൈബ് വധക്കേസ്; പ്രതികള്‍ക്ക് സുഖ ചികിത്സ ഒരുക്കാന്‍ ജയിലധികൃതര്‍ നാടകം കളിക്കുന്നു:സതീശന്‍ പാച്ചേനി

ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് ഗുരുതരമായ മഞ്ഞപ്പിത്ത ബാധ എന്ന് പറഞ്ഞ് ആശുപത്രിയില്‍ സുഖചികിത്സ ഒരുക്കാന്‍ ജയിലധികൃതര്‍ നാടകം കളിക്കുകയാണെന്ന് സതീശന്‍ പാച്ചേനി. കണ്ണൂര്‍ നിയോജക മണ്ഡലം കോണ്‍ഗ്രസ് നേതൃയോഗം ഡി.സി.സി ഓഫീസില്‍ വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതികള്‍ അസുഖ ബാധിതരാണെങ്കില്‍ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാന്‍ ജയിലധികൃതര്‍ തയ്യാറാവണം. ജയിലധികാരികളുടെ നടപടിയില്‍ മുഴുവന്‍ ദുരൂഹത ഉണ്ടെന്നും ക്രൂരമായ കൊലപതകം നടത്തിയ പ്രതികളെ ജയിലറയില്‍ നിന്ന് മാറ്റാനുള്ള രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ക്രൂരന്‍മാരായ പ്രതികള്‍ക്ക് ഭരണത്തിന്റെ തണലില്‍ ജയില്‍ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി ജയിലുകളില്‍ പോലും സുഖസൗകര്യമൊരുക്കുന്ന ജയിലധികൃതരുടെ നടപടികള്‍ മുഴുവന്‍ സംശയമുളവാക്കുന്നതാണെന്നും പാച്ചേനി പറഞ്ഞു.യോഗത്തില്‍ കെ.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.പ്രൊഫ.ഏ.ഡി മുസ്തഫ, വി.വി പുരുഷോത്തമന്‍ , അഡ്വ.ടി.ഒ മോഹനന്‍, സുരേഷ് ബാബു എളയാവൂര്‍, പി.മാധവന്‍ മാസ്റ്റര്‍, രാജീവന്‍ എളയാവൂര്‍, കെ.വി.രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

English summary
shuhaib murder case satheesan pacheni
topbanner

More News from this section

Subscribe by Email