Tuesday June 19th, 2018 - 12:31:pm
topbanner
Breaking News

ശുഹൈബ് വധം: സിപിഐഎം നടപടി ആത്മാര്‍ത്ഥതയില്ലാത്തത് പുറത്താക്കിയ പ്രതികള്‍ക്ക് പാര്‍ട്ടി തുടര്‍ന്നും സംരക്ഷണം നല്‍കുമെന്ന് കെ.സുധാകരന്‍

rajani v
ശുഹൈബ് വധം: സിപിഐഎം നടപടി ആത്മാര്‍ത്ഥതയില്ലാത്തത് പുറത്താക്കിയ പ്രതികള്‍ക്ക് പാര്‍ട്ടി തുടര്‍ന്നും സംരക്ഷണം നല്‍കുമെന്ന് കെ.സുധാകരന്‍

കണ്ണൂര്‍ : സിപിഐഎം ശുഹൈബ് വധക്കേസ് പ്രതികളെ പുറത്താക്കിയ നടപടി ആത്മാര്‍ത്ഥതയില്ലാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പ്രതികള്‍ക്ക് തുടര്‍ന്നും സിപിഐഎം സംരക്ഷണം നല്‍കും. ഇപ്പോഴത്തെ നടപടി പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനത്തിന്റെ ഫലമായിട്ടാണ്. സമരത്തിന്റെ ഭാഗമായി സമ്മര്‍ദ്ദത്തിലായതിനാലാണ് സിപിഐഎം നടപടിയെടുത്തിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

ശുഹൈബ് കൊല്ലപ്പെട്ട കേസില്‍ പ്രതികളായ നാല് പ്രവര്‍ത്തകരെ പാര്‍ട്ടി പുറത്താക്കിയിരുന്നു. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. ആകാശ് തില്ലങ്കേരി, ടി.കെ അനവര്‍, സി.എസ് ദാപ്ചന്ദ്, കെ അഖില്‍ എന്നിവരെയാണ് പാര്‍ട്ടി പുറത്താക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ ദിവസമാണ് ശുഹൈബ്‌കേസ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. കേസ് ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് സിബിഐയും കോടതിയെ അറിയിച്ചു. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷണ പരിധിയില്‍ വരണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

 

Read more topics: shuhaib murder, k sudhakaran, react
English summary
shuhaib murder k sudhakaran react

More News from this section

Subscribe by Email