Wednesday September 19th, 2018 - 1:14:pm
topbanner
Breaking News

പിരിവ് നല്‍കിയില്ല; യൂത്ത് കോണ്‍ഗ്രസുകാര്‍ സിനിമാ ചിത്രീകരണം അലങ്കോലപ്പെടുത്തി

sadu prakash
പിരിവ് നല്‍കിയില്ല; യൂത്ത് കോണ്‍ഗ്രസുകാര്‍ സിനിമാ ചിത്രീകരണം അലങ്കോലപ്പെടുത്തി

കൊല്ലം: പിരിവ് തുക നല്‍കാന്‍ നിര്‍മ്മാതാവ് വിസമ്മതിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിനിമാ ചിത്രീകരണം അലങ്കോലപ്പെടുത്തി. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന 'സച്ചിന്‍ സണ്‍ ഓഫ് വിശ്വനാഥ്' എന്ന സിനിമയുടെ പത്തനാപുരത്ത് നടന്നു വരുന്ന ചിത്രീകരണമാണ് യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയത്. അഞ്ച് ലക്ഷത്തോളം നഷ്ടം സംഭവിച്ചതായി നിര്‍മ്മാതാവ് പറഞ്ഞു. ചിത്രീകരണ സാമഗ്രികള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചതായും പരാതിയുണ്ട്.

സംഭവത്തില്‍ എട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പത്തനാപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പത്തനാപുരത്ത് താലൂക്ക് ഓഫീസിനു സമീപം ചിത്രീകരണം നടത്തുന്നതിനിടെയാണ് സംഭവം. പിരിവായി ആവശ്യപ്പെട്ട തുക നല്‍കാന്‍ നിര്‍മ്മാതാവ് വിസമ്മതിച്ചതിനെ തുടര്‍ന്ന് കൊടിയുമായെത്തിയ എട്ടംഗ സംഘം ചിത്രീകരണം തടസ്സപ്പെടുത്തുകയായിരുന്നു. ഷൂട്ടിങ്ങ് പൊതുജനത്തിന് തടസ്സമാണെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം.

പന്ത്രണ്ടോളം താരങ്ങള്‍ ലൊക്കേഷനിലുള്ളപ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ സിനിമാ പ്രവര്‍ത്തകര്‍ മടങ്ങുകയായിരിന്നു. ധ്യാന്‍ ശ്രീനിവാസന്‍, മണിയന്‍ പിള്ള രാജു, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

 

Read more topics: shooting, disturbed, youth, congress
English summary
shooting disturbed by youth congress in pathanapuram
topbanner

More News from this section

Subscribe by Email