Monday November 19th, 2018 - 7:55:pm
topbanner

ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ വെടിവെച്ചു; തൊഴിലുടമ അറസ്റ്റില്‍

Jikku Joseph
ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ വെടിവെച്ചു; തൊഴിലുടമ അറസ്റ്റില്‍

ആലുവ: ആലുവയില്‍ നിര്‍മാണ ജോലിക്കെത്തിയ ബംഗാള്‍ സ്വദേശിയെ തൊഴിലുടമ വെടിവെച്ചു. തൊഴിലാളിയായ മാന്വര്‍ ഷെയ്ക്കിനാണ് വെടിയേറ്റത്. ഇയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവ സ്വദേശിയായ വിജയ് ആണ് മാന്വറിന് നേരെ വെടിയുതിര്‍ത്തതെന്നാണ് വിവരം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ചെറിയ വാക്കു തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് വിജയ് ഷേക്കിന് നേരെ വെടിവയ്ക്കുകയായിരുന്നു. ലഹരി ഉപയോഗിക്കുന്ന വിജയ്ക്ക് മാനസിക അസ്വസ്ഥമുണ്ടെന്നാണ് പോലീസ് പറയുന്നത്. പക്ഷികളെ വെടിവയ്ക്കുന്ന് തോക്കാണ് വിജയ് ഉപയോഗിച്ചത്. ശരീരത്തിന്റെ പുറക് ഭാഗത്താണ് വെടിയേറ്റത്. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന് മറ്റ് തൊഴിലാളികള്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. ശരീരത്തില്‍ മൂന്ന് ഇഞ്ച് ഉള്ളിലേക്ക് വെടിയുണ്ട കയറിയിരുന്നു. ശസ്ത്രക്രിയയിലൂടെ പിന്നിട് വെടിയുണ്ട പുറത്തെടുത്തു.

ആരാധകരെ ഞെട്ടിച്ച് മീരാ ജാസ്മിനിന്റെ കിടിലന്‍ മേക്ക് ഓവര്‍

സ്കൂൾ വിദ്യാർഥിനികളെ വീട്ടിൽ കൂട്ടിക്കൊണ്ടുവന്ന് ലൈംഗിക അതിക്രമം: യുവതി അറസ്റ്റിൽ

Read more topics: shooting, worker, murder, police case
English summary
shooting against worker
topbanner

More News from this section

Subscribe by Email