Saturday June 23rd, 2018 - 9:13:pm
topbanner
Breaking News

ചെങ്ങന്നൂരില്‍ ശോഭനാ ജോര്‍ജ് ഇടതിന് പിന്തുണ നല്‍കും; കോടിയേരിയുമായി ചര്‍ച്ച നടത്തി

NewsDesk
ചെങ്ങന്നൂരില്‍ ശോഭനാ ജോര്‍ജ് ഇടതിന് പിന്തുണ നല്‍കും; കോടിയേരിയുമായി ചര്‍ച്ച നടത്തി

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ശോഭനാ ജോര്‍ജ് ഇടതു മുന്നണിക്ക് പിന്തുണ നല്‍കും. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി അവര്‍ ചര്‍ച്ച നടത്തി.

മൂന്നുതവണ ചെങ്ങന്നൂരില്‍ എംഎല്‍എ ആയിരുന്ന ശോഭനാ ജോര്‍ജ് കഴിഞ്ഞതവണ വിഷ്ണുനാഥിനെതിരെ വിമതയായി മത്സരിച്ചിരുന്നു. കാര്യമായ നേട്ടമുണ്ടാക്കാനായില്ലെങ്കിലും വിഷ്ണുനാഥിന്റെ വോട്ടുകള്‍ ഇല്ലാതാക്കാന്‍ ശോഭനയ്ക്ക് കഴിഞ്ഞതായാണ് വിലയിരുത്തല്‍.

ഇത്തവണ കടുത്ത പോരാട്ടം നടക്കുന്ന ചെങ്ങന്നൂരില്‍ ചെറിയ വോട്ടുകള്‍ പോലും നിര്‍ണായകമാകുമെന്നിരിക്കെ ശോഭനയുടെ നിലപാട് കോണ്‍ഗ്രസിന് തിരിച്ചടിയാകും.

സജി ചെറിയാന്‍, പിഎസ് ശ്രീധരന്‍ പിള്ള, ഡി വിജയകുമാര്‍ എന്നിവരാണ് ഇത്തവണ മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍. 2016ല്‍ ബിജെപി മണ്ഡലത്തില്‍ ശക്തി തെളിയിച്ചതിനാല്‍ മൂന്നു മുന്നണികളും ജയപ്രതീക്ഷയിലാണ്.

Read more topics: shobhana george, ldf, chengannur
English summary
shobhana george to support ldf in chengannur

More News from this section

Subscribe by Email