Tuesday December 18th, 2018 - 6:50:pm
topbanner

രണ്ടാരാഴ്‌ചയക്കകം ശോഭ സുരേന്ദ്രന്‍ പിഴയടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി

RA
രണ്ടാരാഴ്‌ചയക്കകം ശോഭ സുരേന്ദ്രന്‍ പിഴയടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി

 

കൊച്ചി: ഹൈക്കോടതിയിൽ രണ്ടാരാഴ്‌ചയക്കകം ശോഭ സുരേന്ദ്രന്‍ പിഴയടച്ചില്ലെങ്കില്‍ വരുന്ന റവന്യൂ റിക്കവറിയാണ്. കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയുമായി പോയ ബിജെപി നേതാവ് ശോഭാസുരേന്ദ്രന് കിട്ടിയത് കാൽലക്ഷത്തിന്റെ പിഴയാണ്. വളഞ്ഞ വഴിയിലൂടെ പരാതിക്കാരിക്ക്‌ പബ്‌ളിസിറ്റി നേടാനുള്ള ശ്രമമാണ്‌ ഹര്‍ജിയെന്നും ചീഫ്‌ ജസ്‌റ്റീസ്‌ ഹൃഷികേശ്‌ റോയിയും ജ.എകെ ജയശങ്കര്‍ നമ്ബ്യാരും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ഹര്‍ജിയില്‍ പറയുന്നു.

ഈ കേസില്‍ പരാതിക്കാരിയുടെ യഥാര്‍ഥ ലക്ഷ്യങ്ങള്‍ ഒളിച്ചുവയ്‌ക്കുന്ന വിധത്തില്‍ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സ്വന്തം താല്‍പര്യം നേടിയെടുക്കാനാണ്‌ ശ്രമമെന്ന്‌ ഒറ്റമനോട്ടത്തില്‍ മനസിലാക്കാം.നിയമപ്രക്രിയയെ തന്നെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണ്‌ പരാതിക്കാരുടെ നീക്കം. സദുദ്ദേശമല്ല, ദുരുദ്ദേശമാണ്‌ ഈ ഹര്‍ജിക്കു പിന്നിലെന്ന്‌ വ്യക്തം.ഇത്തരത്തില്‍ ഗരുതരമായ പരാമര്‍ശങ്ങളാണ്‌ കോടതി ഉത്തരവിലുള്ളത്‌. എന്നാല്‍ പരാമര്‍ശങ്ങളെക്കുറിച്ച്‌ ശോഭ സുരേന്ദ്രന്‍ ഇതുവരെ വ്യക്തമായി പ്രതികരിച്ചിട്ടില്ല.പരാതിക്കാരിയുടെ അഭിഭാഷകന്‍ നിരുപാധികം മാപ്പുപറഞ്ഞാണ്‌ കേസില്‍ തടിയൂരിയത്‌. മാത്രമല്ല പരാതിക്കാരി പിഴ അടക്കണമെന്ന കാര്യത്തില്‍ കോടതി ഉറച്ചുനില്‍ക്കുകയും െചയ്‌തു.

 

 

Read more topics: shobha surendran, case, court fine
English summary
shobha surendran case court fine
topbanner

More News from this section

Subscribe by Email