Sunday October 21st, 2018 - 7:25:am
topbanner
Breaking News

കാറ്റും മഴയും വേലിയേറ്റവും; കൊല്ലത്ത് കപ്പല്‍ കരയ്ക്കടിഞ്ഞു

NewsDesk
കാറ്റും മഴയും വേലിയേറ്റവും; കൊല്ലത്ത് കപ്പല്‍ കരയ്ക്കടിഞ്ഞു

കൊല്ലം: കൊല്ലം തുറമുഖത്ത് അറ്റകുറ്റപണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന കൂറ്റന്‍ മണ്ണുമാന്തി കപ്പല്‍ ശക്തമായ കാറ്റിലും വേലിയേറ്റത്തിലും തീരത്തടിഞ്ഞു. മുംബൈക്കാരുടെ ഉടമസ്ഥതയിലുള്ള ചൈനീസ് നിര്‍മിത കപ്പലായ ഹെന്‍ സിതാഫൈവ് ആണ് കൊല്ലം മുണ്ടക്കല്‍ കച്ചിക്കടവിനടുത്ത് തീരത്തടിഞ്ഞത്.

ശക്തമായ കാറ്റിലും മഴയിലും വേലിയേറ്റത്തിലും നങ്കൂരം തകര്‍ത്താണ് കപ്പല്‍ തീരത്തടുത്തത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കപ്പല്‍ പോര്‍ട്ടിനു പുറത്ത് കിടക്കുകയായിരുന്നു.

പോര്‍ട്ട് അധികൃതരുമായി വാടക സംബന്ധിച്ച പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് കപ്പല്‍ തുറമുഖം വിടാതിരുന്നത്. അടുത്തിടെ വെള്ളം കയറിയതിനെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന ഏതാനും പേരെ കരയിലേക്ക് മാറ്റിയിരുന്നു. കരക്കടിഞ്ഞ കപ്പല്‍ കാണാന്‍ നിരവധി പേരാണ് കച്ചിക്കടവ് തീരത്ത് എത്തുന്നത്. നീണ്ടകരയില്‍ നിന്നും കോസ്റ്റല്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

മലയാളി വിദ്യാര്‍ഥിനി അശ്വതിയെ ആസിഡ് കുടിപ്പിച്ച മൂന്ന് മലയാളി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്ത്രീയടക്കം നാലു പേര്‍ പിടിയില്‍

Read more topics: heavy, rain, ship, kollam
English summary
heavy rain; ship collapse in kollam
topbanner

More News from this section

Subscribe by Email