Tuesday May 21st, 2019 - 12:42:pm
topbanner
topbanner

സോളാര്‍ കുറ്റാരോപിതര്‍ മത്സരിച്ചാല്‍ താനും മത്സരിക്കുമെന്ന് പരാതിക്കാരി

JB
 സോളാര്‍ കുറ്റാരോപിതര്‍ മത്സരിച്ചാല്‍ താനും മത്സരിക്കുമെന്ന് പരാതിക്കാരി

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മത്സരിച്ചാല്‍ താന്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി പരാതിക്കാരി. ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് എംഎല്‍എമാര്‍ക്കെതിരെയുള്ള തെളിവുകളുമായി താന്‍ മത്സരരംഗത്തുണ്ടാകുമെന്ന് അവര്‍ വെളിപ്പെടുത്തി.

സോളാര്‍ കമ്പനി തുടങ്ങാന്‍ സഹായിക്കാമെന്ന് പറഞ്ഞ് പരാതിക്കാരിയെ ശാരീരികമായി എംഎല്‍എമാര്‍ അടക്കമുള്ളവര്‍ ഉപദ്രവിച്ചെന്നാണ് കേസ്. അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനികുമാര്‍ എന്നിവരാണ് ആരോപണവിധേയരായ എംഎല്‍എമാര്‍.

മൂവരെയും വിവിധ മണ്ഡലങ്ങളിലേക്ക് കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നു എന്ന സൂചനയെ തുടര്‍ന്നാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. എ പി അനികുമാറിനെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, പ്രകൃതി വിരുദ്ധ പീഡനം എന്നിവ ചുമത്തിയിട്ടുണ്ട്. ഹൈബി ഈഡനെതിരെ ബലാത്സംഗക്കേസാണ് ഉള്ളത്. അടൂര്‍ പ്രകാശ് എംഎല്‍എക്കെതിരെയും സ്ത്രീത്വത്തെ അപമാനിക്കല്‍ പ്രകൃതി വിരുദ്ധ പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

 

 

English summary
she will contest if accused mlas stand for election
topbanner

More News from this section

Subscribe by Email