Friday September 21st, 2018 - 7:54:am
topbanner
Breaking News

ഹിന്ദു പാക് പരാമര്‍ശം; ശശി തരൂരിന്റെ ഓഫീസ് ഹിന്ദു പാകിസ്ഥാന്‍ ഓഫീസാക്കി യുവമോര്‍ച്ച

suji
ഹിന്ദു പാക് പരാമര്‍ശം; ശശി തരൂരിന്റെ ഓഫീസ് ഹിന്ദു പാകിസ്ഥാന്‍ ഓഫീസാക്കി യുവമോര്‍ച്ച

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന ഓഫീസിന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരി ഓയില്‍ പ്രയോഗം. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയാല്‍ ഹിന്ദു പാകിസ്ഥാന്‍ സൃഷ്ടിക്കുമെന്ന പരാമര്‍ശത്തിന് എതിരയായിരുന്നു ഓഫീസിന്റെ ചുമരില്‍ കരിഓയില്‍ ഒഴിച്ചുള്ള പ്രതിഷേധം.

സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വിമര്‍ശനവുമായി ശശി തരൂര്‍ ട്വിറ്ററിലെത്തി. ബിജെപി അക്രമത്തിന്റെ പാത പിന്തുടരുകയാണെന്ന് തരൂര്‍ ആരോപിച്ചു. 'ഇന്ന് യുവമോര്‍ച്ച ഗുണ്ടകള്‍ എന്റെ ഓഫീസ് അക്രമിച്ചു. കരിഓയില്‍ ഒഴിച്ച അവര്‍ പരാതികള്‍ നല്‍കാനെത്തിയ ജനങ്ങളെ ഓടിച്ചു. അപമാനിക്കുന്ന ബാനറുകള്‍ ഉയര്‍ത്തിയ ശേഷം എന്നോട് പാകിസ്ഥാനില്‍ പോകാന്‍ ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി', തരൂര്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍ താന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കുമെന്ന് തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഓഫീസില്‍ ഇരച്ചുകയറിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹിന്ദു പാകിസ്ഥാന്‍ ഓഫീസ് എന്ന ബാനറും സ്ഥാപിച്ചു. തരൂരിന്റെ തെറ്റായ പ്രസ്താവനയ്ക്ക് നേരെയുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണിതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ് പ്രതികരിച്ചു.

ബിജെപിയുടെ മാനസികാവസ്ഥ ഇത് വ്യക്തമാക്കുന്നുവെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്റ് എംഎം ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും അപലപിച്ച് രംഗത്തെത്തി.

 

English summary
shashi tharoors office vandalized over hindu pakistan remark
topbanner

More News from this section

Subscribe by Email