Monday September 24th, 2018 - 11:50:am
topbanner

തട്ടിപ്പുകേസിൽ ശാന്തിമഠം ബിൽഡേഴ്സ് ഉടമ അറസ്റ്റിൽ

NewsDesk
തട്ടിപ്പുകേസിൽ ശാന്തിമഠം ബിൽഡേഴ്സ് ഉടമ അറസ്റ്റിൽ

തിരുവനന്തപുരം: വില്ലകൾ നിർമിച്ചുനൽകാമെന്നു വാഗ്ദാനം ചെയ്തു പണംതട്ടിയ ശാന്തിമഠം ബിൽഡേഴ്സ് ഉടമ രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം, തൃശൂർ, ഗുരുവായൂർ എന്നിവിടങ്ങളിൽ വില്ലകൾ നിർമിച്ചുനൽകാമെന്ന് പറഞ്ഞു പണം തട്ടിയെന്നു കാണിച്ച് രാധാകൃഷ്ണനെതിരെ നിരവധി പരാതികൾ നിലവിലുണ്ട്.

ഇതുമായി ബന്ധപ്പെട്ട പരാതിയിൽ ഉപഭോക്തൃ കോടതിയുടെ നിർദേശപ്രകാരമാണ് പോലീസ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്.

വില്ല നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ് 35 ലക്ഷം രൂപ വെട്ടിച്ചുവെന്ന് കാണിച്ച് തിരുവനന്തപുരം സ്വദേശിയായ പ്രവാസി മലയാളി നല്‍കിയ കേസിലാണ് നടപടി. എറണാകുളം, തൃശൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ വില്ലകള്‍ നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന് കാണിച്ച് രാധാകൃഷ്ണനെതിരെ നിരവധി പരാതികള്‍ നിലവിലുണ്ട്.

English summary
shanthi madam owner radhakrishnan arrest
topbanner

More News from this section

Subscribe by Email