Tuesday September 25th, 2018 - 6:45:pm
topbanner

ഷാനിമോള്‍ ഉസ്മാന്‍ ഒറ്റപ്പാലത്ത്; കയ്പമംഗലം ആര്‍എസ്പിക്കുതന്നെ നല്‍കി കോണ്‍ഗ്രസ്

NewsDesk
ഷാനിമോള്‍ ഉസ്മാന്‍ ഒറ്റപ്പാലത്ത്; കയ്പമംഗലം ആര്‍എസ്പിക്കുതന്നെ നല്‍കി കോണ്‍ഗ്രസ്

തിരുവനന്തപുരം: മത്സരിക്കാന്‍ ആളില്ലാത്ത കയ്പമംഗലം വേണ്ടെന്ന ആര്‍എസ്പി നിലപാട് കോണ്‍ഗ്രസ് തള്ളി. കയ്പമംഗലം തിരിച്ചെടുക്കില്ലെന്നും ആര്‍എസ്പി തന്നെ മത്സരിക്കണമെന്നുമാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനെ ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകും. ഷാനിമോളെ പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പാലക്കാട് ഡി.സി.സി കെ.പി.സി.സിയെ അറിയിച്ചിരുന്നു.

ഒറ്റപ്പാലത്ത് ഷാനിമോള്‍ ഉസ്മാനെയും ദേവികുളത്ത് എ.കെ.മണിയെയും ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസിന്റെ പുതിയ സ്ഥാനാര്‍ഥിപ്പട്ടിക. ഒറ്റപ്പാലത്ത് ശാന്താ ജയറാമിനെയാണ് ആദ്യം സ്ഥാനാര്‍ഥിയായിപ്രഖ്യാപിച്ചിരുന്നത്. ഇതുപ്രകാരം ശാന്താ ജയറാം മണ്ഡലത്തില്‍ പ്രചാരണവും ആരംഭിച്ചിരുന്നു. ഇതിനെതിരെ പ്രാദേശികമായി എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് സ്ഥാനാര്‍ഥിയെ മാറ്റാന്‍ തീരുമാനിച്ചത്.

തീരുമാനത്തില്‍ ശാന്ത ജയറാം അതൃപ്തി പ്രകടിപ്പിച്ചു. ആറുദിവസം ഒറ്റപ്പാലത്തെ വീടുകള്‍ കയറിയിറങ്ങിയ തന്നെ ഇത്തരത്തില്‍ കോമാളി വേഷം കെട്ടിക്കേണ്ടിയിരുന്നില്ല എന്ന് ശാന്താ ജയറാം മാധ്യമങ്ങളോട് പറഞ്ഞു. ഷാനിമോള്‍ ഉസ്മാന് സീറ്റ് കിട്ടുന്നതില്‍ പ്രതിഷേധമില്ലെന്നും അവര്‍ അറിയിച്ചു.

അതേസമയം, കയ്പമംഗലം സീറ്റില്‍ ആര്‍എസ്പി തന്നെ മല്‍സരിക്കും. എം.ഡി.മുഹമ്മദ് നഹാസ് ആയിരിക്കും മല്‍സരിക്കുകയെന്നാണ് സൂചനകള്‍. കയ്പമംഗലത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്ന ആര്‍എസ്പി സ്ഥാനാര്‍ഥി കെ.എം. നൂറുദ്ദീന്‍ പിന്മാറിയതിനെ തുടര്‍ന്ന് സീറ്റ് ഏറ്റെടുക്കണമെന്ന് ആര്‍എസ്പി കോണ്‍ഗ്രസിനോട് പറഞ്ഞിരുന്നു.

ദേവികുളം, പയ്യന്നൂര്‍, കല്യാശേരി, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിനിര്‍ണയമാണ് ഇനിയും തീരുമാനമാകാത്തത്. കല്യാശേരിയില്‍ പി. രാമകൃഷ്ണനെയും കാഞ്ഞങ്ങാട്ട് ടി. ജി. ദേവിനെയുമാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ചര്‍ച്ചനടത്തും. ഇതിനുശേഷം എ.ഐ.സി.സിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായേക്കും.

സ്ഥാനാര്‍ഥിയുടെ ദയനീയാവസ്ഥ; ചാനല്‍ ചര്‍ച്ചയില്‍ ഉത്തരംമുട്ടി ശ്രീശാന്ത്[വീഡിയോ]

സുസ്മിത സെന്നുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു :വിക്രം ഭട്ട്

English summary
Kaipamangalam allocated to RSP; Shanimol Usman to contest in Ottapalam
topbanner

More News from this section

Subscribe by Email