Tuesday November 20th, 2018 - 3:40:am
topbanner

രാജ്യസഭാ സീറ്റ്: കോണ്‍ഗ്രസിനു പുറമെ യുഡിഎഫിലും അതൃപ്തി, എതിര്‍പ്പുമായി ഷാനിമോള്‍

Jikku Joseph
രാജ്യസഭാ സീറ്റ്: കോണ്‍ഗ്രസിനു പുറമെ യുഡിഎഫിലും അതൃപ്തി, എതിര്‍പ്പുമായി ഷാനിമോള്‍

തിരുവനന്തപുരം: കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ യു.ഡി.എഫിന് അര്‍ഹതപ്പെട്ട ഏക സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കിയതില്‍ അതൃപ്തി പാര്‍ട്ടിക്കുള്ളില്‍ പുകയുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അനുമതിയോടെ രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയ തീരുമാനത്തിനു പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസിനു പുറമെ യു.ഡി.എഫിലേയും അതൃപ്തി മറനീക്കി പുറത്തുവന്നു.

രാജ്യസഭ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസില്‍ മുറുകുന്ന സാഹചര്യത്തില്‍ നിലപാട് അറിയിച്ച് ഇപ്പോള്‍ ഷാനിമോള്‍ ഉസ്മാനും രംഗത്തെത്തി. വിഷയത്തില്‍ തിരുത്തല്‍ നടപടിക്കായി ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് ഷാനിമോള്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ചത്തെ രാഷ്ട്രീയകാര്യസമിതി യോഗം മാറ്റിവയ്ക്കണമെന്നും നേതാക്കളുടെ തന്നിഷ്ടം നടപ്പാക്കാന്‍ വിളിച്ച യോഗമാണിതെന്നും അവര്‍ കുറ്റപ്പെടുത്തി.

യു.ഡി.എഫ് അടിയന്തിര നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശം, രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ സാഹചര്യം എന്നിവ വിശദീകരിക്കാനാണ് യോഗം. മുന്നണിയില്‍ ചേരുമെന്ന നിലപാട് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ കേരള കോണ്‍ഗ്രസ് എം പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തേയ്ക്കും.

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനിച്ചതോടെ യു.ഡി.എഫിലേക്കുള്ള കേരള കോണ്‍ഗ്രസിന്റെ പുനപ്രവേശത്തില്‍ ഇന്ന് തീരുമാനമാകും. ഔദ്യോഗിക നടപടികളാണ് ഇന്ന് നടക്കുക. എംഎല്‍എ ഹോസ്റ്റലില്‍ കെ.എം മാണിയുടെ ഓഫീസില്‍ ചേരുന്ന കേരള കോണ്‍ഗ്രസ് നേതൃയോഗത്തില്‍ മുന്നണി പ്രവേശത്തില്‍ ഔദ്യോഗിക തീരുമാനമെടുക്കും.

യു.ഡി.എഫിന്റെ അടിയന്തര നേതൃയോഗ രാവിലെ തിരുവനന്തപുരത്ത് ചേരുന്നുണ്ട്. കെ.എം മാണിയും പി.ജെ ജോസഫ് ഈ യോഗത്തില്‍ പങ്കെടുക്കുന്നതോടെ കേരള കോണ്‍ഗ്രസിന്റെ യു.ഡി.എഫ് പുനപ്രവേശവും ഔദ്യോഗികമായി പൂര്‍ത്തിയാകും നടക്കും. കേരള കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയെയും കേരള കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിക്കും.

നിലവിലെ സാഹചര്യത്തില്‍ മുന്നണി വിപുലീകരണം അനിവാര്യമാണെന്ന അഭിപ്രായം കോണ്‍ഗ്രസും ലീഗും യോഗത്തില്‍ വിശദീകരിക്കും. മുന്നണിയില്‍ നിന്നു വിട്ടുപോയ കേരള കോണ്‍ഗ്രസ് എമ്മിനെ തിരികെ കൊണ്ടു വരാന്‍ കയ്യിലുണ്ടായിരുന്ന സീറ്റ് അടക്കം വിട്ടു നല്‍കിയതിനെതിരെ പരസ്യമായി രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ മുന്നണി യോഗത്തിലും നിലപാട് ആവര്‍ത്തിക്കും. എതിര്‍ സ്വരം ഉയര്‍ത്തിയുള്ള പരസ്യ പ്രതികരണങ്ങള്‍ നിയന്ത്രിക്കാന്‍ പാര്‍ട്ടികള്‍ ഇടപെടണമെന്ന നിര്‍ദേശവും യോഗം നല്‍കും.

English summary
shanimol usman on kerala congress rajyasabha seat
topbanner

More News from this section

Subscribe by Email